താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anikha
Date of Birth:
Saturday, 27 November, 2004
ബേബി അനിഘ

മലയാള ചലച്ചിത്ര നടി. 2004 നവംബറിൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സുരേന്ദ്രന്റെ മകളായി അനിഘ സുരേന്ദ്രൻ ജനിച്ചു. 2010-ൽ കഥ തുടരുന്നു എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അനിഘ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2013-ൽ അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ഫിലിമിലെ സേതുലക്ഷ്മി എന്ന കഥാപാത്രമായി അനിഘ മികച്ച അഭിനയം കാഴ്ച്ചവെച്ചു. അനിഘയെ ശ്രദ്ധേയയാക്കിയ കഥാപാത്രമായിരുന്നു സേതുലക്ഷ്മി.

2015-ൽ ഭാസ്കർ ദ് റാസ്കൽ, 2017-ൽ ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2014-ൽ അജിത്ത് നായകനായ Yennai Arindhaal എന്ന സിനിമയിലൂടെയാണ് അനിഘ തമിഴിലേയ്ക്കെത്തുന്നത്. തുടർന്ന് Naanum Rowdydhaan, Miruthan എന്നീ സിനിമകളിലും അഭിനയിച്ചു. 2019- ൽ അജിത്തിന്റെ മകളായി Viswasam എന്ന സിനിമയിൽ അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കഥ തുടരുന്നു സത്യൻ അന്തിക്കാട് 2010
ഫോർ ഫ്രണ്ട്സ് സജി സുരേന്ദ്രൻ 2010
റേസ് അച്ചു (മകൾ) കുക്കു സുരേന്ദ്രൻ 2011
5 സുന്ദരികൾ സേതുലക്ഷ്മി ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് 2013
ഒന്നും മിണ്ടാതെ സുഗീത് 2014
നയന കെ എൻ ശശിധരൻ 2014
ഭാസ്ക്കർ ദി റാസ്ക്കൽ സിദ്ദിഖ് 2015
ദി ഗ്രേറ്റ് ഫാദർ സാറ ഡേവിഡ് ഹനീഫ് അദേനി 2017
ജോണി ജോണി യെസ് അപ്പാ ജി മാർത്താണ്ഡൻ 2018
കിംഗ് ഓഫ് കൊത്ത അഭിലാഷ് ജോഷി 2023
ലവ്ഫുള്ളി യുവേർസ് വേദ മാളവിക ബഞ്ചാരസ് പ്രഗേഷ് സുകുമാരൻ 2023
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.