അനിഘ സുരേന്ദ്രൻ
Anikha
Date of Birth:
Saturday, 27 November, 2004
ബേബി അനിഘ
മലയാള ചലച്ചിത്ര നടി. 2004 നവംബറിൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സുരേന്ദ്രന്റെ മകളായി അനിഘ സുരേന്ദ്രൻ ജനിച്ചു. 2010-ൽ കഥ തുടരുന്നു എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അനിഘ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2013-ൽ അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ഫിലിമിലെ സേതുലക്ഷ്മി എന്ന കഥാപാത്രമായി അനിഘ മികച്ച അഭിനയം കാഴ്ച്ചവെച്ചു. അനിഘയെ ശ്രദ്ധേയയാക്കിയ കഥാപാത്രമായിരുന്നു സേതുലക്ഷ്മി.
2015-ൽ ഭാസ്കർ ദ് റാസ്കൽ, 2017-ൽ ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2014-ൽ അജിത്ത് നായകനായ Yennai Arindhaal എന്ന സിനിമയിലൂടെയാണ് അനിഘ തമിഴിലേയ്ക്കെത്തുന്നത്. തുടർന്ന് Naanum Rowdydhaan, Miruthan എന്നീ സിനിമകളിലും അഭിനയിച്ചു. 2019- ൽ അജിത്തിന്റെ മകളായി Viswasam എന്ന സിനിമയിൽ അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ഫോർ ഫ്രണ്ട്സ് | സജി സുരേന്ദ്രൻ | 2010 | |
| കഥ തുടരുന്നു | സത്യൻ അന്തിക്കാട് | 2010 | |
| റേസ് | അച്ചു (മകൾ) | കുക്കു സുരേന്ദ്രൻ | 2011 |
| 5 സുന്ദരികൾ | സേതുലക്ഷ്മി | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
| നയന | കെ എൻ ശശിധരൻ | 2014 | |
| ഒന്നും മിണ്ടാതെ | സുഗീത് | 2014 | |
| ഭാസ്ക്കർ ദി റാസ്ക്കൽ | സിദ്ദിഖ് | 2015 | |
| ദി ഗ്രേറ്റ് ഫാദർ | സാറ ഡേവിഡ് | ഹനീഫ് അദേനി | 2017 |
| ജോണി ജോണി യെസ് അപ്പാ | ജി മാർത്താണ്ഡൻ | 2018 | |
| ലവ്ഫുള്ളി യുവേർസ് വേദ | മാളവിക ബഞ്ചാരസ് | പ്രഗേഷ് സുകുമാരൻ | 2023 |
| കിംഗ് ഓഫ് കൊത്ത | അഭിലാഷ് ജോഷി | 2023 |