താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sona Nair
Date of Birth:
ചൊവ്വ, 4 March, 1975
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര - സീരിയൽ നടി. 1975-ൽ സുധാകരന്റെയും വസുന്ധരയുടെയും മകളായി ജനിച്ചു. കഴക്കുട്ടം ഉത്തം ഹയർ സെക്കന്ററി സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ഗവണ്മെന്റ് വുമൺസ് കോളേജിൽ നിന്നു ബിരുദവും നേടി. . 1986-ൽ ടി പി ബാല ഗോപാലൻ എം എ എന്ന സിനിമയിൽ ബാല നടിയായാണ് സോന തുടക്കം കുറിയ്ക്കുന്നത്.

പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് വീണ്ടുമെത്തിയ സോനയുടെ രണ്ടാമത്തെ സിനിമ 1996-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരമായിരുന്നു . തുടർന്ന് കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ, പേരറിയാത്തവർ എന്നിവയുൾപ്പെടെ എൺപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമാകുന്നതിനു മുൻപ് തന്നെ സോന നായർ ദൂരദർശൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു. 1991-ൽ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിലാണ് സോന നായർ ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമകളിൽ അഭിനയിയ്ക്കുന്നതിനോടൊപ്പം തന്നെ അവർ വിവിധ ചാനലുകളിലായി നിരവധി സീരിയലുകളും ചെയ്തിരുന്നു. രാച്ചിയമ്മ, കടമറ്റത്തു കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ്..എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിലധികം സീരിയലുകളിൽ സോന നായർ അഭിനയിച്ചിട്ടുണ്ട്. 2006-ൽ മികച്ച സഹനടിയ്ക്കുള്ള കേരള സംസ്ഥന ടെലിവിഷൻ അവാർഡ് സമസ്യ എന്ന സീരിയലിലെ അഭിനയത്തിന് സോന നായർ കരസ്ഥമാക്കി.

സിനിമാ ഛായാഗ്രാഹകനായ ഉദയൻ അമ്പാടിയാണ് സോന നായരുടെ ഭർത്താവ്.

കൂട്ടിച്ചേർക്കൽ : വിക്കിയിൽ ജൂൺ 26 ആണെങ്കിലും, സോന നായർ ഫിലിം ജേർണലിസ്റ്റ് റിജു അത്തോളിയെ നേരിട്ട് അറിയിച്ചത് പ്രകാരം മാർച്ച് 4 ആണ് ഡേറ്റ് ഓഫ് ബർത്ത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ടി പി ബാ‍ലഗോപാലൻ എം എ പ്രാർത്ഥനാഗാനം ആലപിക്കുന്ന കുട്ടി സത്യൻ അന്തിക്കാട് 1986
തൂവൽക്കൊട്ടാരം ഹേമ സത്യൻ അന്തിക്കാട് 1996
ഭൂപതി ഹോസ്റൽ മെറ്റ്സ് ജോഷി 1997
ദി കാർ രാജസേനൻ 1997
കഥാനായകൻ രാജസേനൻ 1997
വീണ്ടും ചില വീട്ടുകാര്യങ്ങൾ ഷീല സത്യൻ അന്തിക്കാട് 1999
ദി ഗോഡ്മാൻ അയിഷ കെ മധു 1999
അരയന്നങ്ങളുടെ വീട് ഗീത എ കെ ലോഹിതദാസ് 2000
ഖരാക്ഷരങ്ങൾ സലിം പടിയത്ത് 2000
നാടൻ പെണ്ണും നാട്ടുപ്രമാണിയും രാജസേനൻ 2000
നെയ്ത്തുകാരൻ പ്രിയനന്ദനൻ 2001
മനസ്സിനക്കരെ ഷെറിൻ സത്യൻ അന്തിക്കാട് 2003
ഇവർ ടി കെ രാജീവ് കുമാർ 2003
അരിമ്പാറ സുമ മുരളി നായർ 2003
കസ്തൂരിമാൻ അനു എ കെ ലോഹിതദാസ് 2003
വെട്ടം ഗോപാലകൃഷ്ണന്റെ ചേച്ചി പ്രിയദർശൻ 2004
ഉദയം ലളിതാംബിക വിനു ജോമോൻ 2004
ബ്ലാ‍ക്ക് ഷീല രഞ്ജിത്ത് ബാലകൃഷ്ണൻ 2004
കണ്ണിനും കണ്ണാടിക്കും രാധ സുന്ദർദാസ് 2004
നരൻ കുന്നുമ്മേൽ ശാന്ത ജോഷി 2005

ആലപിച്ച ഗാനങ്ങൾ

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.