താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Ragini
Date of Birth:
Saturday, 27 March, 1937
Date of Death:
Thursday, 30 December, 1976
സീനിയർ
തിരുവിതാംകൂർ സഹോദരിമാർ ലളിത രാഗിണി പദ്മിനിമാരിലെ രാഗിണി
ആലപിച്ച ഗാനങ്ങൾ: 1

തങ്കപ്പൻ പിള്ളയുടെയും സരസ്വതിയുടെയും മകളായി 1937 മാർച്ച്‌ 27 ആം തിയതി തിരുവനന്തപുരത്താണ് രാഗിണി ജനിച്ചത്.

തിരുവിതാംകൂർ സഹോദരിമാരായ ലളിതയുടെയും പത്മിനിയുടെയും ഇളയ സഹോദരി ആയി ജനിച്ച രാഗിണി ചേച്ചിമാരെ പോലെ ഗുരു ഗോപിനാഥിന്‍റെ കീഴില്‍ നൃത്തം അഭ്യസിച്ച് വളർന്നു.

തിരുവിതാംകൂര്‍ സിസ്റ്റേഴ്‌സ് അക്കാലത്ത് തെന്നിന്ത്യലിലെ ഏറ്റവും പ്രശസ്തരായ നര്‍ത്തകിമാരായിരുന്നു. അതിനാൽ തന്നെ ആക്കാലത്ത് ഇറങ്ങിയിരുന്ന മിക്ക ചിത്രങ്ങളിലും ഇവരുടെ നൃത്തം ഉണ്ടാകുമായിരുന്നു. 1948 ൽ ഉദയശങ്കറിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കല്പന എന്ന നൃത്തപ്രധാന്യ സിനിമയിലൂടെ ആയിരുന്നു രാഗിണിയുടെ ചലച്ചിത്ര പ്രവേശനം.

1950 ൽ പുറത്തിറങ്ങിയ പ്രസന്ന എന്ന മലയാള ചിത്രത്തിൽ ലളിതക്കും പത്മിനികുമൊപ്പം നൃത്തം ചെയ്തു രാഗിണി മലയാളത്തിൽ ആദ്യമായി അഭിനയിച്ചു. തുടർന്ന് തസ്കര വീരന്‍, ഉമ്മിണിത്തങ്ക, വിയര്‍പ്പിന്‍റെ വില, നിത്യകന്യക, ആരോമലുണ്ണി, നായരു പിടിച്ച പുലിവാല്, ഭാര്യ, ഉണ്ണിയാര്‍ച്ച, പാലോട്ടുകോമന്‍, കൃഷ്ണകുചേല, വേലുത്തമ്പിദളവ, നിത്യകന്യക, പുതിയ ആകാശം പുതിയ ഭൂമി, ചിലമ്പൊലി, അന്ന, ലക്ഷ്യം, കലയും കാമിനിയും, ആറ്റംബോംബ്, മണവാട്ടി, തുറക്കാത്തവാതില്‍, അരനാഴികനേരം എന്നിങ്ങിനെയുള്ള നിരവധി ചിത്രങ്ങളില്‍
ഇവർ തന്റെ അഭിനയ ചാതുര്യം കാഴ്ചവെച്ചു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ഇവർ 1976 ഡിസംബർ 30 ആം തിയതി തന്റെ 39 ആം വയസ്സിൽ അന്തരിച്ചു.

മാധവൻ തമ്പിയാണ് ഭർത്താവ്. ലക്ഷ്മിതമ്പി പ്രിയതമ്പി എന്നിവരാണ് മക്കൾ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രസന്ന ശ്രീരാമുലു നായിഡു 1950
മിന്നുന്നതെല്ലാം പൊന്നല്ല നർത്തകി ആർ വേലപ്പൻ നായർ 1957
തസ്കരവീരൻ ശോഭ ശ്രീരാമുലു നായിഡു 1957
നായരു പിടിച്ച പുലിവാല് തങ്കം പി ഭാസ്ക്കരൻ 1958
ഉണ്ണിയാർച്ച ഉണ്ണിയാർച്ച എം കുഞ്ചാക്കോ 1961
ശബരിമല ശ്രീഅയ്യപ്പൻ മഹിഷി ശ്രീരാമുലു നായിഡു 1961
കൃഷ്ണ കുചേല രുഗ്മണി എം കുഞ്ചാക്കോ 1961
ഉമ്മിണിത്തങ്ക ജി വിശ്വനാഥ് 1961
ഭാര്യ ലീല എം കുഞ്ചാക്കോ 1962
വിയർപ്പിന്റെ വില ഓമന എം കൃഷ്ണൻ നായർ 1962
പാലാട്ടു കോമൻ ഉണ്ണിയമ്മ എം കുഞ്ചാക്കോ 1962
പുതിയ ആകാശം പുതിയ ഭൂമി പൊന്നമ്മ എം എസ് മണി 1962
വേലുത്തമ്പി ദളവ ജഗദംബിക ജി വിശ്വനാഥ്, എസ് എസ് രാജൻ 1962
കാൽപ്പാടുകൾ ചണ്ഡാല ഭിക്ഷുകി (നൃത്തം) കെ എസ് ആന്റണി 1962
വിധി തന്ന വിളക്ക് ഭവാനി എസ് എസ് രാജൻ 1962
നിത്യകന്യക ലത കെ എസ് സേതുമാധവൻ 1963
ചിലമ്പൊലി ചിന്താമണി ജി കെ രാമു 1963
കലയും കാമിനിയും ഉഷ പി സുബ്രഹ്മണ്യം 1963
സ്കൂൾ മാസ്റ്റർ ‘ഭജഗോവിന്ദം’ ന്റെ മകൾ എസ് ആർ പുട്ടണ്ണ, ബി ആർ പന്തലു - സംവിധാന മേൽനോട്ടം 1964
അന്ന അന്ന കെ എസ് സേതുമാധവൻ 1964

ആലപിച്ച ഗാനങ്ങൾ

അതിഥി താരം

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.