താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Pradeep Chokli
സംവിധാനം: 6
കഥ: 1
1980 കളിൽ ഡിസൈനറായിട്ടാണ് പ്രദീപ് ചൊക്ലി സിനിമയിലെത്തുന്നത്. ചാരം, വേട്ട, ശ്രീ നാരായണ ഗുരു.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ഡിസൈനറായും കലാസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചു. 1991 ൽ ദൈവസഹായം ലക്കി സെന്റർ എന്ന സിനിമക്ക് കഥ എഴുതി. 1994 ൽ മനോജ് കെ ജയനെ നായകനാക്കി പ്രദക്ഷിണം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേയ്ക്ക് പ്രവേശിച്ചു. തുടർന്ന് ഇംഗ്ലീഷ് മീഡിയം, പേടിത്തൊണ്ടൻ എന്നിവയടക്കം അഞ്ച് സിനിമകൾ പ്രദീപ് ചൊക്ലി സംവിധാനം ചെയ്തു.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| ചിപ്പി | വിനീഷ് പാലയാട് | 2017 |
| പേടിത്തൊണ്ടൻ | യു പ്രസന്നകുമാർ | 2014 |
| മേൽവിലാസം ശരിയാണ് | ശത്രുഘ്നൻ | 2003 |
| മഴമേഘപ്രാവുകൾ | ജയൻ തിരുമന | 2001 |
| ഇംഗ്ലീഷ് മീഡിയം | ശ്രീനിവാസൻ | 1999 |
| പ്രദക്ഷിണം | ജോൺ പോൾ | 1994 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| കോളേജ് ക്യൂട്ടീസ് | എ കെ ബി കുമാർ | 2022 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| ദൈവസഹായം ലക്കി സെന്റർ | രാജൻ ചേവായൂർ | 1991 |
ഡിസൈൻ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഞാൻ പിറന്ന നാട്ടിൽ | പി ചന്ദ്രകുമാർ | 1985 |
| വേട്ട | മോഹൻ രൂപ് | 1984 |
| ചാരം | പി എ ബക്കർ | 1983 |
കലാസംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| സുന്ദരിക്കാക്ക | മഹേഷ് സോമൻ | 1991 |
| അർച്ചനപ്പൂക്കൾ | മഹേഷ് സോമൻ | 1987 |
| വർഷങ്ങൾ പോയതറിയാതെ | മോഹൻ രൂപ് | 1987 |
| ശ്രീനാരായണഗുരു | പി എ ബക്കർ | 1986 |
Submitted 15 years 7 months ago by danildk.
Contributors:
| Contributors | Contribution |
|---|---|
Profile picture. |