റീന

Reena

1958 മാർച്ച് 14 ന് പീറ്റർ റസ്ക്യുനയുടെയും ജെസ്സിയുടെയും മകളായി എറണാംകുളം ഇടപ്പള്ളിയിൽ ജനിച്ചു. റീനയുടെ അച്ഛൻ പീറ്റർ മാംഗ്ലൂർ സ്വദേശിയും അമ്മ കൊച്ചി സ്വദേശിയുമായിരുന്നു. റീനയുടെ പ്രാഥമിക വിദ്യാഭ്യാസം മാംഗ്ലൂരിലായിരുന്നു. പെരുമ്പാവൂർ മദ്രാസ് പ്രസന്റേഷൻ കോളേജിൽ നിന്നും റീന ബിരുദം നേടിയിട്ടുണ്ട്.

1973 -ൽ ചുക്ക് എന്ന സിനിമയിൽ നായിക ഷീലയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് റീന അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1974 -ൽ അവൾ ഒരു തുടർക്കഥൈ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് റീന തമിഴ് സിനിമയിലും തുടക്കംകുറിച്ചു. 1970 - 80 കാലത്ത് മലയാളം,തമിഴ് സിനിമകളിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു റീന. 120 -ൽ അധികം മലയാള സിനിമകളിലും, ഇരുപതോളം തമിഴ് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ് റീന. സിനിമ നിർമ്മാതാവുകൂടിയായ റീന ധ്രുവസംഗമം, എന്റെ കഥ, എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ധ്രുവനക്ഷത്രത്തിന്റെ കഥാകൃത്തും, നായികയും റീനയായിരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചുക്ക് ലില്ലി കെ എസ് സേതുമാധവൻ 1973
വൃന്ദാവനം കെ പി പിള്ള 1974
ചട്ടക്കാരി ഇലിൻ കെ എസ് സേതുമാധവൻ 1974
ലൗ മാര്യേജ് ടി ഹരിഹരൻ 1975
വെളിച്ചം അകലെ ക്രോസ്ബെൽറ്റ് മണി 1975
ബോയ്ഫ്രണ്ട് പി വേണു 1975
മക്കൾ പാർവതി കെ എസ് സേതുമാധവൻ 1975
ചന്ദനച്ചോല ജേസി 1975
പെൺ‌പട ലത ക്രോസ്ബെൽറ്റ് മണി 1975
ടൂറിസ്റ്റ് ബംഗ്ലാവ് എ ബി രാജ് 1975
ചീഫ് ഗസ്റ്റ് എ ബി രാജ് 1975
പ്രവാഹം ജെ ശശികുമാർ 1975
ലൗ ലെറ്റർ ഡോ ബാലകൃഷ്ണൻ 1975
പ്രിയമുള്ള സോഫിയ എ വിൻസന്റ് 1975
കായംകുളം കൊച്ചുണ്ണിയുടെ മകൻ ജെ ശശികുമാർ 1976
പ്രസാദം മീനാക്ഷി എ ബി രാജ് 1976
അഗ്നിപുഷ്പം ജേസി 1976
പ്രിയംവദ കെ എസ് സേതുമാധവൻ 1976
യുദ്ധഭൂമി ക്രോസ്ബെൽറ്റ് മണി 1976
അമൃതവാഹിനി തുളസി ജെ ശശികുമാർ 1976

കഥ

ചിത്രം സംവിധാനം വര്‍ഷം
ധ്രുവസംഗമം ജെ ശശികുമാർ 1981

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ധ്രുവസംഗമം ജെ ശശികുമാർ 1981
എന്റെ കഥ പി കെ ജോസഫ് 1983
Submitted 15 years 7 months ago by danildk.