താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Stanly Jose

ആലപ്പുഴ പൂങ്കാവ് സ്വദേശി.

മലയാള സിനിമയിലെ പഴയകാല സംവിധായകരിൽ പ്രശസ്തനായ ഒരാളാണ് സ്റ്റാന്‍ലി ജോസ്. ഹിറ്റ് സിനിമകളുമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പല സംവിധായകരുടേയും ഗുരു കൂടിയാണ് അദ്ദേഹം. പ്രിയദർശൻ, ഫാസിൽ, സിബി മലയിൽ എന്ന് തുടങ്ങി പുതിയ തലമുറയിലെ സംവിധായകൻ ആയ പോൾസൺ വരെ ഇദ്ദേഹത്തിന്റെ കൂടെ ആണ് തങ്ങളുടെ കരിയറിലെ ബാലപാഠങ്ങൾ അഭ്യസിച്ചത്. തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ സിനിമകള്‍ക്ക് പിന്നിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. രാമു കാര്യാട്ട്, പി ഭാസകരൻ, ശശികുമാർ തുടങ്ങിയവരുടെ ഗുരുവായ അറക്കൽ തോമസ് എന്ന വിമൽകുമാറിന്റെ ശിഷ്യൻ ആയാണ് സ്റ്റാൻലിയും സിനിമയിലേക്കെത്തുന്നത്. ഉദയ സ്റ്റുഡിയോയിൽ ചീഫ് ടെക്‌നിഷ്യൻ ആയി വിമൽകുമാർ ജോലി ചെയ്യുന്ന സമയത്തും സഹസംവിധായാകനായി സ്റ്റാൻലി ഉണ്ടായിരുന്നു. അറുപതുകളിൽ മെറിലാൻഡ് നിർമ്മിച്ച എഴോളം സിനിമകളിൽ സഹസംവിധായകനായി.
പടയോട്ടം, തച്ചോളി അമ്പു, ഓളവും തീരവും, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, മക്കൾ മഹാത്മ്യം അങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ വർക്ക്‌ ചെയ്തിട്ടുണ്ട്.

രതീഷ് ആദ്യമായി നായകൻ ആയ വേഴാമ്പൽ എന്ന ചിത്രത്തിലൂടെ ആണ് സ്റ്റാൻലി സ്വാതന്ത്ര സംവിധായകൻ ആവുന്നത്. അമ്മയും മകളും, പെൺകുട്ടി നീയായിരുന്നെങ്കിൽ, അന്ത കുയിൽ നീ താനാ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു സിനിമകൾ. വേഴാമ്പൽ, അമ്മയും മകളും, അന്ത കുയിൽ നീ താനാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചത് ഭാര്യ കനകം സ്റ്റെല്ലയാണ്.

അദ്ദേഹം എൺപതാം വയസ്സിൽ സംവിധാനം ചെയ്ത തമിഴ് സിനിമയാണ് 'അന്തകുയിൽ നീതാനാ.'

2016-ല്‍ ഫെഫ്ക വിശിഷ്ടാഗത്വം നല്‍കി സ്റ്റാന്‍ലി മാഷിനെ ആദരിക്കു കയുണ്ടായി.

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഫാസിൽ 1980
തീക്കടൽ നവോദയ അപ്പച്ചൻ 1980
തച്ചോളി അമ്പു നവോദയ അപ്പച്ചൻ 1978
മാ നിഷാദ എം കുഞ്ചാക്കോ 1975
തേനരുവി എം കുഞ്ചാക്കോ 1973
പോസ്റ്റ്മാനെ കാണ്മാനില്ല എം കുഞ്ചാക്കോ 1972
ആരോമലുണ്ണി എം കുഞ്ചാക്കോ 1972
ലോറാ നീ എവിടെ കെ രഘുനാഥ് 1971
ദത്തുപുത്രൻ എം കുഞ്ചാക്കോ 1970
ഒതേനന്റെ മകൻ എം കുഞ്ചാക്കോ 1970
നദി എ വിൻസന്റ് 1969
പട്ടുതൂവാല പി സുബ്രഹ്മണ്യം 1965
കറുത്ത കൈ എം കൃഷ്ണൻ നായർ 1964

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
തുമ്പോലാർച്ച എം കുഞ്ചാക്കോ 1974
ദുർഗ്ഗ എം കുഞ്ചാക്കോ 1974
പാവങ്ങൾ പെണ്ണുങ്ങൾ എം കുഞ്ചാക്കോ 1973
പൊന്നാപുരം കോട്ട എം കുഞ്ചാക്കോ 1973
ഗന്ധർവ്വക്ഷേത്രം എ വിൻസന്റ് 1972
പഞ്ചവൻ കാട് എം കുഞ്ചാക്കോ 1971
അഗ്നിമൃഗം എം കൃഷ്ണൻ നായർ 1971
Ningalenne kamyunistaakki തോപ്പിൽ ഭാസി 1970
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി 1970
പേൾ വ്യൂ എം കുഞ്ചാക്കോ 1970
താര എം കൃഷ്ണൻ നായർ 1970
ജ്വാല എം കൃഷ്ണൻ നായർ 1969
കൂട്ടുകുടുംബം കെ എസ് സേതുമാധവൻ 1969
കാട്ടുമല്ലിക പി സുബ്രഹ്മണ്യം 1966
പുത്രി പി സുബ്രഹ്മണ്യം 1966
കളിയോടം പി സുബ്രഹ്മണ്യം 1965
അൾത്താര പി സുബ്രഹ്മണ്യം 1964
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.