താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Mohan Jose

മലയാള ചലച്ചിത്ര നടൻ. പ്രശസ്ത ഗായകൻ പാപ്പുക്കുട്ടി ഭാഗവതരുടെ മൂത്ത മകനായി എറണാംകുളത്ത് വൈപ്പിൻ കരയിൽ ജനിച്ചു. അമ്മയുടെ പേര് ബേബി. ഗായിക സെൽമ ജോർജ്ജ് മോഹൻ ജോസിന്റെ സഹോദരിയാണ്. പ്രശസ്ത സംവിധായകൻ കെ ജി ജോർജ്ജ് സഹോദരി ഭർത്താവാണ്. മോഹൻ ജോസിന്റെ പ്രാഥമിക വിദ്യാഭ്യാസം M.G.M School തിരുവല്ലയിലും, Santa Cruz High School എറണാംകുളത്തുമായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം മുംബൈയിൽ ഗവണ്മെന്റ് ഓഫീസറായി അദ്ദേഹം ജോലി ചെയ്യുകയായിരുന്നു.

ഭരതൻ സംവിധാനം ചെയ്ത ചാമരം എന്ന ചിത്രത്തിലൂടെ 1980-ൽ ആണ് മോഹൻ ജോസ് സിനിമാഭിനയം ആരംഭിക്കുന്നത്. യവനിക, ജസ്റ്റിസ് രാജ, ആദാമിന്റെ വാരിയെല്ല് തുടങ്ങി ആദ്യകാലത്തെ ചില സിനിമകളിൽ സജയ് എന്ന പേരിലാണ് അഭിനയിച്ചത്. തുടക്കകാലത്ത് കൂടുതലും വില്ലൻ വേഷങ്ങളിലാണ് മോഹൻ ജോസ് അഭിനയിച്ചിരുന്നത്. പിന്നീട് വ്യത്യസ്ഥമായ വേഷങ്ങൾ ചെയ്യാൻ തുടങ്ങി. രാജാവിന്റെ മകൻ, ന്യൂഡൽഹി, ഏയ് ഓട്ടോ,ലേലം... തുടങ്ങി നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

മോഹൻ ജോസിന്റെ വിവാഹം 1988-ൽ ആയിരുന്നു. ഭാര്യയുടെ പേര് ഫെലീഷ്യ. മോഹൻ - ഫെലീഷ്യ ദമ്പതികൾക്ക് ഒരു മകളാണൂള്ളത്. പേര് ലൊവന. മോഹൻ ജോസ് കുടുംബത്തോടൊപ്പം കൊച്ചിയിൽ താമസിയ്ക്കുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചാമരം കോളേജ് അധ്യാപകൻ ഭരതൻ 1980
ധന്യ ഫാസിൽ 1981
യവനിക ക്ലീനർ ഡാനി കെ ജി ജോർജ്ജ് 1982
ആദാമിന്റെ വാരിയെല്ല് ചാക്കുണ്ണി കെ ജി ജോർജ്ജ് 1983
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് നാണുക്കുട്ടൻ കെ ജി ജോർജ്ജ് 1983
ജസ്റ്റിസ് രാജ ജഗൻ ആർ കൃഷ്ണമൂർത്തി 1983
പഞ്ചവടിപ്പാലം തിമോത്തിയോസ് കെ ജി ജോർജ്ജ് 1984
ഇരകൾ ഉണ്ണൂണ്ണി കെ ജി ജോർജ്ജ് 1985
രാജാവിന്റെ മകൻ പീറ്റർ തമ്പി കണ്ണന്താനം 1986
യുവജനോത്സവം ശ്രീകുമാരൻ തമ്പി 1986
ആയിരം കണ്ണുകൾ ഗുണ്ട ജോഷി 1986
ന്യായവിധി ജോഷി 1986
വഴിയോരക്കാഴ്ചകൾ ജോസഫ് തമ്പി കണ്ണന്താനം 1987
ന്യൂ ഡൽഹി അപ്പു ജോഷി 1987
ഭൂമിയിലെ രാജാക്കന്മാർ തമ്പി കണ്ണന്താനം 1987
ജനുവരി ഒരു ഓർമ്മ ജോഷി 1987
ദിനരാത്രങ്ങൾ ജോഷി 1988
തന്ത്രം ഗുണ്ട ജോഷി 1988
1921 ഐ വി ശശി 1988
അമ്പലക്കര പഞ്ചായത്ത്‌ (കഥ പറയും കായല്‍) കബീർ റാവുത്തർ 1988
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.