താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Priya

തെന്നിന്ത്യൻ ചലച്ചിത്ര നടി. കർപ്പകവല്ലി എന്ന പ്രിയ തമിൾനാട്ടിലാണ് ജനിച്ചത്. 1981-ൽ സാഹസം എന്ന സിനിമയിലൂടെയാണ് പ്രിയ മലയാളത്തിൽ എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ പ്രിയ നായികയായി. മോഹൻലാൽ അടക്കമുള്ള മുൻനിര നായകൻ മാരുടെയെല്ലാം നായികയായി അഭിനയിച്ചു. മോഹൻലാലിനോടൊപ്പം അഭിനയിച്ച നിന്നിഷ്ടം എന്നിഷ്ടം ആണ് പ്രിയയുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. മലയാളം കൂടാതെ തമിഴ്,തെലുങ്കു,കന്നഡ്, ഹിന്ദി, ഉറുദു ഭാഷകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. മലയാളസിനിമകളിലായിരുന്നു കൂടുതൽ അഭിനയിച്ചത്. അൻപതിലധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചു. ഇരുപതോളം തമിഴ് സിനിമകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ തമിഴ് ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിക്കുന്നുണ്ട്.

മലയാള സിനിമാ ഛായാഗ്രാഹകൻ ഡേവിഡിനെയാണ് പ്രിയ വിവാഹം ചെയ്തത്. പ്രിയ - ഡേവിഡ് ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മകൻ പ്രിൻസ്, മകൾ ഐശ്വര്യ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രിയസഖി രാധ കെ പി പിള്ള 1982
എങ്ങനെയുണ്ടാശാനേ നർത്തകി ബാലു കിരിയത്ത് 1984
ബോയിംഗ് ബോയിംഗ് തുടക്കത്തിലേ ഗാന രംഗങ്ങളിലെ നർത്തകരിൽ ഒരാൾ പ്രിയദർശൻ 1985
സുഖമോ ദേവി വേണു നാഗവള്ളി 1986
അടിവേരുകൾ സെൽവി എസ് അനിൽ 1986
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് സത്യൻ അന്തിക്കാട് 1986
പപ്പൻ പ്രിയപ്പെട്ട പപ്പൻ സത്യൻ അന്തിക്കാട് 1986
ഗീതം സാജൻ 1986
ധീം തരികിട തോം പ്രിയദർശൻ 1986
സ്നേഹമുള്ള സിംഹം ലതിക സാജൻ 1986
മീനമാസത്തിലെ സൂര്യൻ ലെനിൻ രാജേന്ദ്രൻ 1986
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പ്രിയദർശൻ 1986
പ്രത്യേകം ശ്രദ്ധിക്കുക പി ജി വിശ്വംഭരൻ 1986
നിന്നിഷ്ടം എന്നിഷ്ടം ശാലിനി/ചിക്കു ആലപ്പി അഷ്‌റഫ്‌ 1986
ശോഭ്‌രാജ് ജെ ശശികുമാർ 1986
അവൾ കാത്തിരുന്നു അവനും പി ജി വിശ്വംഭരൻ 1986
പടയണി ടി എസ് മോഹൻ 1986
ഇവരെ സൂക്ഷിക്കുക മോഹൻ രൂപ് 1987
അർച്ചനപ്പൂക്കൾ സുമിത്ര മഹേഷ് സോമൻ 1987
മൂന്നാംമുറ കെ മധു 1988

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മൂന്നാംമുറ കെ മധു 1988
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.