പ്രിയ
തെന്നിന്ത്യൻ ചലച്ചിത്ര നടി. കർപ്പകവല്ലി എന്ന പ്രിയ തമിൾനാട്ടിലാണ് ജനിച്ചത്. 1981-ൽ സാഹസം എന്ന സിനിമയിലൂടെയാണ് പ്രിയ മലയാളത്തിൽ എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ പ്രിയ നായികയായി. മോഹൻലാൽ അടക്കമുള്ള മുൻനിര നായകൻ മാരുടെയെല്ലാം നായികയായി അഭിനയിച്ചു. മോഹൻലാലിനോടൊപ്പം അഭിനയിച്ച നിന്നിഷ്ടം എന്നിഷ്ടം ആണ് പ്രിയയുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. മലയാളം കൂടാതെ തമിഴ്,തെലുങ്കു,കന്നഡ്, ഹിന്ദി, ഉറുദു ഭാഷകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. മലയാളസിനിമകളിലായിരുന്നു കൂടുതൽ അഭിനയിച്ചത്. അൻപതിലധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചു. ഇരുപതോളം തമിഴ് സിനിമകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ തമിഴ് ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിക്കുന്നുണ്ട്.
മലയാള സിനിമാ ഛായാഗ്രാഹകൻ ഡേവിഡിനെയാണ് പ്രിയ വിവാഹം ചെയ്തത്. പ്രിയ - ഡേവിഡ് ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മകൻ പ്രിൻസ്, മകൾ ഐശ്വര്യ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പ്രിയസഖി രാധ | കെ പി പിള്ള | 1982 | |
| എങ്ങനെയുണ്ടാശാനേ | നർത്തകി | ബാലു കിരിയത്ത് | 1984 |
| ബോയിംഗ് ബോയിംഗ് | തുടക്കത്തിലേ ഗാന രംഗങ്ങളിലെ നർത്തകരിൽ ഒരാൾ | പ്രിയദർശൻ | 1985 |
| സുഖമോ ദേവി | വേണു നാഗവള്ളി | 1986 | |
| അടിവേരുകൾ | സെൽവി | എസ് അനിൽ | 1986 |
| ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | സത്യൻ അന്തിക്കാട് | 1986 | |
| പപ്പൻ പ്രിയപ്പെട്ട പപ്പൻ | സത്യൻ അന്തിക്കാട് | 1986 | |
| ഗീതം | സാജൻ | 1986 | |
| ധീം തരികിട തോം | പ്രിയദർശൻ | 1986 | |
| സ്നേഹമുള്ള സിംഹം | ലതിക | സാജൻ | 1986 |
| മീനമാസത്തിലെ സൂര്യൻ | ലെനിൻ രാജേന്ദ്രൻ | 1986 | |
| മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു | പ്രിയദർശൻ | 1986 | |
| പ്രത്യേകം ശ്രദ്ധിക്കുക | പി ജി വിശ്വംഭരൻ | 1986 | |
| നിന്നിഷ്ടം എന്നിഷ്ടം | ശാലിനി/ചിക്കു | ആലപ്പി അഷ്‌റഫ് | 1986 |
| ശോഭ്‌രാജ് | ജെ ശശികുമാർ | 1986 | |
| അവൾ കാത്തിരുന്നു അവനും | പി ജി വിശ്വംഭരൻ | 1986 | |
| പടയണി | ടി എസ് മോഹൻ | 1986 | |
| ഇവരെ സൂക്ഷിക്കുക | മോഹൻ രൂപ് | 1987 | |
| അർച്ചനപ്പൂക്കൾ | സുമിത്ര | മഹേഷ് സോമൻ | 1987 |
| മൂന്നാംമുറ | കെ മധു | 1988 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മൂന്നാംമുറ | കെ മധു | 1988 |