താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Jayaram (Actor)
Date of Birth:
Friday, 10 December, 1965
ആലപിച്ച ഗാനങ്ങൾ: 4

പെരുമ്പാവൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജയറാം സുബ്രമണ്യമെന്ന ജയറാം ജനിക്കുന്നത്. സ്കൂൾ-കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളിൽ സജീവമായിരുന്ന ജയറാം കാലടി ശ്രീ ശങ്കര കോളേജിലെ ബിരുദ പഠനത്തിനു ശേഷം കൊച്ചിൻ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളിലൊരാളായി പ്രസിദ്ധി നേടി. കലാഭവനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സംവിധായകൻ പത്മരാജൻ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായിത്തിരഞ്ഞെടുത്തു. 1988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. തുടർന്ന് പത്മരാജന്റെ തന്നെ മികച്ച സിനിമകളായ "മൂന്നാം പക്കം", "ഇന്നലെ" തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ വളരെ ശ്രദ്ധേയമായി അവതരിപ്പിച്ചു. പിന്നീട് സംവിധായകൻ രാജസേനനുമൊത്തുള്ള ചിത്രങ്ങളാണ് ജയറാമിന്റെ കരിയർ ഗ്രാഫ് ഏറെ മുകളിലേക്കുയർത്തിയത്. തുടർന്ന് സത്യൻ അന്തിക്കാടുമൊത്തും ഏറെ കുടുംബ ചിത്രങ്ങൾ ഹിറ്റുകളാക്കി മാറ്റി.

അഭിനേത്രിയും നർത്തകിയുമായ പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. മകൻ കാളിദാസൻ ബാലതാരമായി ദേശീയ അവാർഡ് കരസ്ഥമാക്കിയിരുന്നു. മകൾ മാളവികയും ഉൾപ്പെടുന്ന കുടുംബവുമൊത്ത് ചെന്നെയിലാണ് സ്ഥിരതാമസം.

മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തിരവനായ ജയറാം വലിയൊരു ആനപ്രേമിയും ചെണ്ടമേളക്കാരനുമാണ്. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും കഴിവ് തെളിയിച്ച ജയറാമിന് 2011ൽ പദ്മശ്രീ അവാർഡ് ലഭിച്ചു.

ഫേസ്ബുക്ക് പേജ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പൊന്മുട്ടയിടുന്ന താറാവ് പവിത്രൻ സത്യൻ അന്തിക്കാട് 1988
ഉത്സവപിറ്റേന്ന് രാജൻ ഭരത് ഗോപി 1988
ധ്വനി ശബരി എ ടി അബു 1988
വിറ്റ്നസ് ബാലഗോപാലൻ വിജി തമ്പി 1988
ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് ഉണ്ണികൃഷ്ണൻ കമൽ 1988
മൂന്നാംപക്കം ഭാസ്കർ/പാച്ചു/ഭാസി പി പത്മരാജൻ 1988
അപരൻ വിശ്വനാഥൻ പി പത്മരാജൻ 1988
സ്വാഗതം രാമസ്വാമി വേണു നാഗവള്ളി 1989
അർത്ഥം ജനാർദ്ദനൻ സത്യൻ അന്തിക്കാട് 1989
നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം രാമചന്ദ്രൻ വിജി തമ്പി 1989
ന്യൂ ഇയർ ലെഫ്റ്റനന്റ് അജിത്‌ കുമാർ വിജി തമ്പി 1989
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ശിവശങ്കരൻ കമൽ 1989
കാലാൾപട അരുൺ മേനോൻ വിജി തമ്പി 1989
ചക്കിയ്ക്കൊത്ത ചങ്കരൻ പ്രദീപ്‌ വി കൃഷ്ണകുമാർ 1989
പ്രാദേശികവാർത്തകൾ കേശു കമൽ 1989
മഴവിൽക്കാവടി വേലായുധൻകുട്ടി സത്യൻ അന്തിക്കാട് 1989
വർണ്ണം അശോകൻ 1989
പുതിയ കരുക്കൾ വിനോദ് തമ്പി കണ്ണന്താനം 1989
ജാതകം സുരേഷ് ഉണ്ണിത്താൻ 1989
ചാണക്യൻ ജയറാം ടി കെ രാജീവ് കുമാർ 1989

ആലപിച്ച ഗാനങ്ങൾ

അതിഥി താരം

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
കനൽക്കാറ്റ് സത്യൻ അന്തിക്കാട് 1991 മോഹൻ രാജ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.