ജയറാം
പെരുമ്പാവൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജയറാം സുബ്രമണ്യമെന്ന ജയറാം ജനിക്കുന്നത്. സ്കൂൾ-കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളിൽ സജീവമായിരുന്ന ജയറാം കാലടി ശ്രീ ശങ്കര കോളേജിലെ ബിരുദ പഠനത്തിനു ശേഷം കൊച്ചിൻ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളിലൊരാളായി പ്രസിദ്ധി നേടി. കലാഭവനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സംവിധായകൻ പത്മരാജൻ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായിത്തിരഞ്ഞെടുത്തു. 1988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. തുടർന്ന് പത്മരാജന്റെ തന്നെ മികച്ച സിനിമകളായ "മൂന്നാം പക്കം", "ഇന്നലെ" തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ വളരെ ശ്രദ്ധേയമായി അവതരിപ്പിച്ചു. പിന്നീട് സംവിധായകൻ രാജസേനനുമൊത്തുള്ള ചിത്രങ്ങളാണ് ജയറാമിന്റെ കരിയർ ഗ്രാഫ് ഏറെ മുകളിലേക്കുയർത്തിയത്. തുടർന്ന് സത്യൻ അന്തിക്കാടുമൊത്തും ഏറെ കുടുംബ ചിത്രങ്ങൾ ഹിറ്റുകളാക്കി മാറ്റി.
അഭിനേത്രിയും നർത്തകിയുമായ പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. മകൻ കാളിദാസൻ ബാലതാരമായി ദേശീയ അവാർഡ് കരസ്ഥമാക്കിയിരുന്നു. മകൾ മാളവികയും ഉൾപ്പെടുന്ന കുടുംബവുമൊത്ത് ചെന്നെയിലാണ് സ്ഥിരതാമസം.
മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തിരവനായ ജയറാം വലിയൊരു ആനപ്രേമിയും ചെണ്ടമേളക്കാരനുമാണ്. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും കഴിവ് തെളിയിച്ച ജയറാമിന് 2011ൽ പദ്മശ്രീ അവാർഡ് ലഭിച്ചു.
ഫേസ്ബുക്ക് പേജ്
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ധ്വനി | ശബരി | എ ടി അബു | 1988 |
| വിറ്റ്നസ് | ബാലഗോപാലൻ | വിജി തമ്പി | 1988 |
| ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് | ഉണ്ണികൃഷ്ണൻ | കമൽ | 1988 |
| മൂന്നാംപക്കം | ഭാസ്കർ/പാച്ചു/ഭാസി | പി പത്മരാജൻ | 1988 |
| അപരൻ | വിശ്വനാഥൻ | പി പത്മരാജൻ | 1988 |
| പൊന്മുട്ടയിടുന്ന താറാവ് | പവിത്രൻ | സത്യൻ അന്തിക്കാട് | 1988 |
| ഉത്സവപിറ്റേന്ന് | രാജൻ | ഭരത് ഗോപി | 1988 |
| കാലാൾപട | അരുൺ മേനോൻ | വിജി തമ്പി | 1989 |
| ചക്കിയ്ക്കൊത്ത ചങ്കരൻ | പ്രദീപ് | വി കൃഷ്ണകുമാർ | 1989 |
| പ്രാദേശികവാർത്തകൾ | കേശു | കമൽ | 1989 |
| മഴവിൽക്കാവടി | വേലായുധൻകുട്ടി | സത്യൻ അന്തിക്കാട് | 1989 |
| വർണ്ണം | അശോകൻ | 1989 | |
| പുതിയ കരുക്കൾ | വിനോദ് | തമ്പി കണ്ണന്താനം | 1989 |
| ജാതകം | സുരേഷ് ഉണ്ണിത്താൻ | 1989 | |
| ചാണക്യൻ | ജയറാം | ടി കെ രാജീവ് കുമാർ | 1989 |
| സ്വാഗതം | രാമസ്വാമി | വേണു നാഗവള്ളി | 1989 |
| അർത്ഥം | ജനാർദ്ദനൻ | സത്യൻ അന്തിക്കാട് | 1989 |
| നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം | രാമചന്ദ്രൻ | വിജി തമ്പി | 1989 |
| ന്യൂ ഇയർ | ലെഫ്റ്റനന്റ് അജിത് കുമാർ | വിജി തമ്പി | 1989 |
| പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | ശിവശങ്കരൻ | കമൽ | 1989 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ഗുഡ് മോണിങ്ങ് | കഥാനായകൻ | എസ് രമേശൻ നായർ | മോഹൻ സിത്താര | 1997 | |
| തക്കിട തരികിട (കച്ച കെട്ടി) | മയിലാട്ടം | ഗിരീഷ് പുത്തഞ്ചേരി | എം ജയചന്ദ്രൻ | 2004 | |
| കണ്ണാടി പുഴയിലെ മീനോടും | സലാം കാശ്മീർ | റഫീക്ക് അഹമ്മദ് | എം ജയചന്ദ്രൻ | 2014 | |
| മഞ്ഞക്കാട്ടിൽ പോകണ്ടേ | ആടുപുലിയാട്ടം | ട്രഡീഷണൽ | രതീഷ് വേഗ | 2016 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കടൽ കടന്ന് ഒരു മാത്തുക്കുട്ടി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| കനൽക്കാറ്റ് | സത്യൻ അന്തിക്കാട് | 1991 | മോഹൻ രാജ് |