താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Music:
Lyricist:
Singer:
Film/album:
പാലാഴിയാം നിലാവില്‍
മധുമാസ നീലരാവില്‍
കണ്ണീരുമായി അകലെ
പൊന്‍താരമെന്തേ പൊലിയാന്‍
മധുമാസ നീല രാവില്‍
പാലാഴിയാം നിലാവില്‍
രാപ്പാടി എന്തേ കേഴാന്‍
ഹാ ശോകഭാരം പേറാന്‍
വിമൂകഗാനം പാടാന്‍
ആനന്ദമേ നിന്‍ പിറകില്‍
എതോ കരാള ശോകം
കരവാളമാ൪ന്നു നില്പൂ
ഇടിനാദം ദൂരെ കേള്‍പ്പൂ
പാലാഴിയാം നിലാവില്‍
കണ്ണീര്‍ കണങ്ങള്‍ പേറി
ഈ യാമിനീ സുമങ്ങള്‍ (2)
ദാരുണമാകും മൃതിയേ
എതിരേല്‍ക്കുവാനോ വന്നു
ഹൃദയങ്ങളേതോ ഇരുളില്‍
ക്ഷണമാത്ര നേരം ചേര്‍ന്നു
പ്രണയ പരാഗമാര്‍ന്നു
ക്ഷണികവിലാസമാര്‍ന്നു
പാലാഴിയാം നിലാവില്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Palaazhiyaam nilaavil
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 15 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.