പാലാഴിയാം നിലാവില്‍

പാലാഴിയാം നിലാവില്‍
മധുമാസ നീലരാവില്‍
കണ്ണീരുമായി അകലെ
പൊന്‍താരമെന്തേ പൊലിയാന്‍
മധുമാസ നീല രാവില്‍
പാലാഴിയാം നിലാവില്‍

രാപ്പാടി എന്തേ കേഴാന്‍
ഹാ ശോകഭാരം പേറാന്‍
വിമൂകഗാനം പാടാന്‍

ആനന്ദമേ നിന്‍ പിറകില്‍
എതോ കരാള ശോകം
കരവാളമാ൪ന്നു നില്പൂ
ഇടിനാദം ദൂരെ കേള്‍പ്പൂ
പാലാഴിയാം നിലാവില്‍

കണ്ണീര്‍ കണങ്ങള്‍ പേറി
ഈ യാമിനീ സുമങ്ങള്‍ (2)
ദാരുണമാകും മൃതിയേ
എതിരേല്‍ക്കുവാനോ വന്നു

ഹൃദയങ്ങളേതോ ഇരുളില്‍
ക്ഷണമാത്ര നേരം ചേര്‍ന്നു
പ്രണയ പരാഗമാര്‍ന്നു
ക്ഷണികവിലാസമാര്‍ന്നു
പാലാഴിയാം നിലാവില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Palaazhiyaam nilaavil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഹേ കളിയോടമേ ശാന്ത പി നായർ
പാരിൽ ജീവിതം പോലെ
പ്രണയത്തിൻ കോവിൽ കോഴിക്കോട് അബ്ദുൾഖാദർ, ശാന്ത പി നായർ
ഹേ കളിയോടമേ പോയാലും കോഴിക്കോട് അബ്ദുൾഖാദർ, ശാന്ത പി നായർ
വനമുല്ലമാല വാടീ ശാന്ത പി നായർ, ലക്ഷ്മി ശങ്കർ
ദേവാ ജഗന്നാഥ എം എസ് മാലതി
പാവനഭാരത ഭൂവിൽ എം എസ് മാലതി
മായരുതേ പൊൻകിനാവേ
മാതാവേ പായും
കുരുവികളായ് ഉയരാം ശാന്ത പി നായർ, എം എസ് മാലതി, കോറസ്
കരയുന്നതെന്തേ ശൂന്യതയിൽ ശാന്ത പി നായർ
അമ്മ തൻ തങ്കക്കുടമേ ശാന്ത പി നായർ
വീശി പൊൻവല
താരകം ഇരുളിൽ മായുകയോ കോഴിക്കോട് അബ്ദുൾഖാദർ
Submitted 15 years 9 months ago by ജിജാ സുബ്രഹ്മണ്യൻ.