താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anjana Appukkuttan

മാധ്യമപ്രവർത്തകനായ അപ്പുക്കുട്ടൻ നായരുടെയും വീട്ടമ്മയായ വിജയലക്ഷ്മിയുടെയും മകളായി ബാംഗ്ലൂരിൽ ജനിച്ചു. അഞ്ജന ഒന്നാംക്ലാസിലേയ്ക്കായപ്പോളാണ് ഫാമിലി ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേയ്ക്ക് താമസം മാറ്റുന്നത്. കോമഡി ഷോകളിലൂടെയാണ് അഞ്ജന അഭിനയരംഗത്തെത്തുന്നത്. ടെലിവിഷൻ ചാനലുകളിലെ നിരവധി കോമഡി ഷോകളിൽ അഭിനയിച്ചു.. ടെലിവിഷൻ ഷോകളിലേയും സ്റ്റേജ് ഷോകളിലേയും അഞ്ജനയുടെ പ്രകടനം സിനിമയിലേക്കെത്തുന്നതിന് അവരെ സഹായിച്ചു.

2001 ൽ മഴമേഘപ്രാവുകൾ എന്ന സിനിമയിലാണ് അഞ്ജന ആദ്യമായി അഭിനയിച്ചത്. പിന്നീട് 2010 ലാണ് അഞ്ജന പുതുമുഖങ്ങൾ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് ഹോംലി മീൽസ്, വർഷം, ഡാർവിന്റെ പരിണാമം, പ്രേതം എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകൾ അഞ്ജന അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മഴമേഘപ്രാവുകൾ ഡാൻസർ പ്രദീപ് ചൊക്ലി 2001
പുതുമുഖങ്ങൾ ഡോൺ അലക്സ്, ബിജു മജീദ് 2010
പുലിവാൽ പട്ടണം 2012
പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും ലാൽ ജോസ് 2013
മൈലാഞ്ചി മൊഞ്ചുള്ള വീട് ബെന്നി പി തോമസ്‌ 2014
ശേഷം കഥാഭാഗം മേരി ആന്റി ഭാഗ്യനാഥൻ സി ജി 2014
ഹോംലി മീൽസ് കന്യാസ്ത്രീ അനൂപ് കണ്ണൻ 2014
വർഷം രഞ്ജിത്ത് ശങ്കർ 2014
സാരഥി ഗോപാലൻ മനോജ്‌ 2015
ദി റിപ്പോർട്ടർ സിസ്റ്റർ വേണുഗോപൻ രാമാട്ട് 2015
ബെൻ വിപിൻ ആറ്റ്‌ലി 2015
പുലിമുരുകൻ ജോലിക്കാരി വൈശാഖ് 2016
ഡാർവിന്റെ പരിണാമം വത്സമ്മ ജിജോ ആന്റണി 2016
പാ.വ നേഴ്സ് സൂരജ് ടോം 2016
ശിഖാമണി ആമിന വിനോദ് ഗുരുവായൂർ 2016
പ്രേതം രഞ്ജിത്ത് ശങ്കർ 2016
ഒരു മുത്തശ്ശി ഗദ വേലക്കാരി ജൂഡ് ആന്തണി ജോസഫ് 2016
അന്യര്‍ക്ക് പ്രവേശനമില്ല വി എസ് ജയകൃഷ്ണ 2016
കരിങ്കുന്നം 6s ശശാങ്കന്റെ ഭാര്യ ദീപു കരുണാകരൻ 2016
ഹണിബീ 2.5 ഷൈജു അന്തിക്കാട് 2017
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.