അഞ്ജന അപ്പുക്കുട്ടൻ
Anjana Appukkuttan
മാധ്യമപ്രവർത്തകനായ അപ്പുക്കുട്ടൻ നായരുടെയും വീട്ടമ്മയായ വിജയലക്ഷ്മിയുടെയും മകളായി ബാംഗ്ലൂരിൽ ജനിച്ചു. അഞ്ജന ഒന്നാംക്ലാസിലേയ്ക്കായപ്പോളാണ് ഫാമിലി ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേയ്ക്ക് താമസം മാറ്റുന്നത്. കോമഡി ഷോകളിലൂടെയാണ് അഞ്ജന അഭിനയരംഗത്തെത്തുന്നത്. ടെലിവിഷൻ ചാനലുകളിലെ നിരവധി കോമഡി ഷോകളിൽ അഭിനയിച്ചു.. ടെലിവിഷൻ ഷോകളിലേയും സ്റ്റേജ് ഷോകളിലേയും അഞ്ജനയുടെ പ്രകടനം സിനിമയിലേക്കെത്തുന്നതിന് അവരെ സഹായിച്ചു.
2001 ൽ മഴമേഘപ്രാവുകൾ എന്ന സിനിമയിലാണ് അഞ്ജന ആദ്യമായി അഭിനയിച്ചത്. പിന്നീട് 2010 ലാണ് അഞ്ജന പുതുമുഖങ്ങൾ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് ഹോംലി മീൽസ്, വർഷം, ഡാർവിന്റെ പരിണാമം, പ്രേതം എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകൾ അഞ്ജന അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| മഴമേഘപ്രാവുകൾ | ഡാൻസർ | പ്രദീപ് ചൊക്ലി | 2001 |
| പുതുമുഖങ്ങൾ | ഡോൺ അലക്സ്, ബിജു മജീദ് | 2010 | |
| പുലിവാൽ പട്ടണം | 2012 | ||
| പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും | ലാൽ ജോസ് | 2013 | |
| ശേഷം കഥാഭാഗം | മേരി ആന്റി | ഭാഗ്യനാഥൻ സി ജി | 2014 |
| ഹോംലി മീൽസ് | കന്യാസ്ത്രീ | അനൂപ് കണ്ണൻ | 2014 |
| വർഷം | രഞ്ജിത്ത് ശങ്കർ | 2014 | |
| മൈലാഞ്ചി മൊഞ്ചുള്ള വീട് | ബെന്നി പി തോമസ് | 2014 | |
| സാരഥി | ഗോപാലൻ മനോജ് | 2015 | |
| ദി റിപ്പോർട്ടർ | സിസ്റ്റർ | വേണുഗോപൻ രാമാട്ട് | 2015 |
| ബെൻ | വിപിൻ ആറ്റ്‌ലി | 2015 | |
| ശിഖാമണി | ആമിന | വിനോദ് ഗുരുവായൂർ | 2016 |
| പ്രേതം | രഞ്ജിത്ത് ശങ്കർ | 2016 | |
| ഒരു മുത്തശ്ശി ഗദ | വേലക്കാരി | ജൂഡ് ആന്തണി ജോസഫ് | 2016 |
| അന്യര്‍ക്ക് പ്രവേശനമില്ല | വി എസ് ജയകൃഷ്ണ | 2016 | |
| കരിങ്കുന്നം 6s | ശശാങ്കന്റെ ഭാര്യ | ദീപു കരുണാകരൻ | 2016 |
| പുലിമുരുകൻ | ജോലിക്കാരി | വൈശാഖ് | 2016 |
| ഡാർവിന്റെ പരിണാമം | വത്സമ്മ | ജിജോ ആന്റണി | 2016 |
| പാ.വ | നേഴ്സ് | സൂരജ് ടോം | 2016 |
| ഡാൻസ് ഡാൻസ് | നിസ്സാർ | 2017 |