താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anand Raj
ആനന്ദ്
ആർ ആനന്ദ്
സംഗീതം നല്കിയ ഗാനങ്ങൾ: 7

രവീന്ദ്രൻ മാഷിനൊപ്പം മഴയെത്തും മുമ്പേ സിനിമയിൽ സംഗീതം ചെയ്താണ് അരങ്ങേറ്റം. മഴയെത്തും മുമ്പെയിലെ ഒരു ഗാനം മമ്മൂട്ടിയും (റാപ്പ്) ഉഷാ ഉതുപ്പും എം ജി ശ്രീകുമാറും ചേർന്നാണ് പാടിയത് (കോളേജ് കാമ്പസ്സിൽ) പിന്നൊന്ന് മനോ (മനസ്സ്പോലെ പായും നദി) സുജാത പാടിയ സ്വര്ണ പക്ഷി സ്വർണപ്പക്ഷി .ഈ മൂന്ന് വ്യത്യസ്ഥങ്ങളായ കംപോസിഷനുകൾ ആയിരുന്നു എങ്കിലും എന്തിനു വേറൊരു സൂര്യോദയവും ആത്മാവിൻ പുസ്തകത്താളിലും ഒക്കെ ഹിറ്റ്‌ ചാർട്ടിൽ ഇടം കിട്ടിയപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു . അത് കഴിഞ്ഞ് ഹിന്ദിയിൽ സണ്ണി ഡിയോൾ നായകനായ സോർ എന്ന സിനിമയ്ക്ക് ആഗോഷ് എന്നാ പേരിൽ മറ്റു രണ്ടു കമ്പോസര്മാരോട് കൂടെ (ഗോപാൽ, ശലീൻ) ചേർന്ന് സംഗീതം നല്കിയിരുന്നു ആനന്ദ്. ലഫംഗെ പരിന്ദെ എന്ന പ്രദീപ്‌ സര്ക്കാരിന്റെ സിനിമയ്ക്കും ,ഇടക്കാലത്ത് കെ ടി കുഞ്ഞുമോന്റെ രണ്ടു സിനിമകൾ കോടീശ്വരൻ (അദ്ദേഹത്തിന്റെ മകൻ നായകനായ) ശക്തി (വിനീത്, രാധിക) തുടങ്ങിയ സിനിമകൾക്കും ആനന്ദ് ആയിരുന്നു സംഗീതം നൽകിയത്. ഇതൊക്കെ കൂടാതെ ഒട്ടനവധി പരസ്യ ജിംഗിൽസ് അദ്ദേഹത്തിന്റെ പേരില് ഉണ്ട് . പ്രശസ്ത ബ്രാൻഡുകൾ പലതിന്റെയും സിഗ്നേച്ചർ ട്യൂണുകൾ അദ്ദേഹത്തിന്റെതാണ് .

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
സ്വർണ്ണപ്പക്ഷി സ്വർണ്ണപ്പക്ഷി മഴയെത്തും മുൻ‌പേ കൈതപ്രം സുജാത മോഹൻ, എം കെ മനോജ് ഹംസധ്വനി 1995
മനസ്സ് പോലെ മഴയെത്തും മുൻ‌പേ ബിച്ചു തിരുമല മനോ 1995
ലേഡീസ് കോളേജിൽ മഴയെത്തും മുൻ‌പേ ബിച്ചു തിരുമല എം ജി ശ്രീകുമാർ, അനുപമ, മമ്മൂട്ടി, മാൽഗുഡി ശുഭ 1995
പുലിയങ്ക കോലം കെട്ടി നിർണ്ണയം ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ 1995
എൻ മിഴിക്കുള്ളിൽ - F നിർണ്ണയം ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര 1995
എൻ മിഴിക്കുള്ളിൽ നിർണ്ണയം ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ 1995
മലർമാസം ഇതൾ കോർക്കും നിർണ്ണയം ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ 1995
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.