താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കണ്ടു ഞാൻ.... കണ്ടു ഞാൻ
കണ്ടു ഞാൻ നിന്മുഖം
കേട്ടു ഞാൻ നിൻ സ്വരം
എന്റെ പൊൻകിനാവിൽ

ദിവ്യപ്രേമത്തിൻ യമുനതന്നിൽ
നല്ല താമരത്തോണിയേറി
ദിവ്യപ്രേമത്തിൻ യമുനതന്നിൽ
നല്ല താമരത്തോണിയേറി
പാടി നീ വന്നു പടവിലിരുന്നു
പാടി നീ വന്നു പടവിലിരുന്നു
പാടേ തരിച്ചു ഞാൻ നിന്നൂ

കണ്ടു ഞാൻ നിന്മുഖം
കേട്ടു ഞാൻ നിൻ സ്വരം
എന്റെ പൊൻകിനാവിൽ

നിന്നെ പൂജിക്കാൻ ഞാൻ മറന്നു
സ്നേഹം യാചിക്കാൻ ഞാൻ മറന്നു
നിന്നെ പൂജിക്കാൻ ഞാൻ മറന്നു
സ്നേഹം യാചിക്കാൻ ഞാൻ മറന്നു
പുള്ളിമാനെപ്പോൽ ഓടിയൊരെന്നെ നീ
പുള്ളിമാനെപ്പോൽ ഓടിയൊരെന്നെ നീ
കല്യാണമാലയാൽ കെട്ടി

കണ്ടു ഞാൻ നിന്മുഖം
കേട്ടു ഞാൻ നിൻ സ്വരം
എന്റെ പൊൻകിനാവിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kandu njan nin mukham

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 16 years 6 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.