യാത്രക്കാരാ വഴിയാത്രക്കാരാ
യാത്രക്കാരാ... വഴിയാത്രക്കാരാ
എരിവെയിലേറ്റു തളര്‍ന്നുവരും
വഴിയാത്രക്കാരാ...
ഈ തണലിലിരിയ്ക്കൂ...
തലയിലിരിക്കും ചുമടുകളിവിടെയിറക്കൂ...
യാത്രക്കാരാ... വഴിയാത്രക്കാരാ
വെള്ളം വീഞ്ഞായ് മാറ്റിയ തൃക്കൈ
നിന്നെ തടവാനുണ്ടിവിടെ
തന്നെപ്പോല്‍ തന്നയല്‍വാസിയെയും
സ്നേഹിക്കും കരളുണ്ടിവിടേ....
യാത്രക്കാരാ... വഴിയാത്രക്കാരാ
ഉള്ളതു പകുതി പകര്‍ന്നു കൊടുക്കും
വിശക്കുമന്യനു നീ
ഉടുതുണിയില്ലാതവനലയുമ്പോള്‍
ഉടുപ്പിടാതേ നീ...
യാത്രക്കാരാ... വഴിയാത്രക്കാരാ
പറവകള്‍ കൂട്ടിലിരിയ്ക്കുമ്പോള്‍
പാമ്പുകള്‍ മാളം പൂകുമ്പോള്‍
മനുഷ്യപുത്രനു തലചായ്ക്കാന്‍
ഇടമില്ലായെന്നോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
YAthrakkaara
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 15 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.