താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മന്ദാരമണമുള്ള കാറ്റേ
നീ ഒരു സന്ദേശ വാഹകനല്ലേ
മന്ദാരമണമുള്ള കാറ്റേ
അനുരാഗ ദൂതിന്‌ പോയ് വരും
അഭിരാമ രാജമാരാളമല്ലേ
മന്ദാരമണമുള്ള കാറ്റേ
മന്ദാരമണമുള്ള കാറ്റേ

പ്രിയകാമുകിയുടെ മിഴിയില്‍
പ്രണയവികാര സരസ്സില്‍
വിരിയും സ്വപ്നദലങ്ങളിലോലും
ശിശിരകുളിരല്ലേ നീ ശിശിരകുളിരല്ലേ
മന്ദാരമണമുള്ള കാറ്റേ
മന്ദാരമണമുള്ള കാറ്റേ

പുഞ്ചിരി വിടരും ചുണ്ടില്‍
കുങ്കുമവര്‍ണ്ണ തളിരില്‍
അനുഭൂതികളാം രാഗം നല്‍കി-
യുണര്‍ത്തിയ പല്ലവിയല്ലേ
നീ അനുരാഗ പല്ലവിയല്ലേ
മന്ദാരമണമുള്ള കാറ്റേ
നീ ഒരു സന്ദേശ വാഹകനല്ലേ
മന്ദാരമണമുള്ള കാറ്റേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Mandaaramanamulla kaatte

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.