മന്ദാരമണമുള്ള കാറ്റേ
മന്ദാരമണമുള്ള കാറ്റേ
നീ ഒരു സന്ദേശ വാഹകനല്ലേ
മന്ദാരമണമുള്ള കാറ്റേ
അനുരാഗ ദൂതിന് പോയ് വരും
അഭിരാമ രാജമാരാളമല്ലേ
മന്ദാരമണമുള്ള കാറ്റേ
മന്ദാരമണമുള്ള കാറ്റേ
പ്രിയകാമുകിയുടെ മിഴിയില്‍
പ്രണയവികാര സരസ്സില്‍
വിരിയും സ്വപ്നദലങ്ങളിലോലും
ശിശിരകുളിരല്ലേ നീ ശിശിരകുളിരല്ലേ
മന്ദാരമണമുള്ള കാറ്റേ
മന്ദാരമണമുള്ള കാറ്റേ
പുഞ്ചിരി വിടരും ചുണ്ടില്‍
കുങ്കുമവര്‍ണ്ണ തളിരില്‍
അനുഭൂതികളാം രാഗം നല്‍കി-
യുണര്‍ത്തിയ പല്ലവിയല്ലേ
നീ അനുരാഗ പല്ലവിയല്ലേ
മന്ദാരമണമുള്ള കാറ്റേ
നീ ഒരു സന്ദേശ വാഹകനല്ലേ
മന്ദാരമണമുള്ള കാറ്റേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Mandaaramanamulla kaatte
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 5 months ago by ജിജാ സുബ്രഹ്മണ്യൻ.