താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

വിരിഞ്ഞമലരേ നീ വിധിയുടെ കാറ്റില്‍
പാറി ദൂരെ പോകയോ....

പ്രേമ മധുമാസവനത്തിലെ - മലര്‍
വള്ളിക്കുടില്‍ വിട്ടു
മാനത്തു മറഞ്ഞൊരു മലരേ
തേടി വരുന്നുണ്ട് പൂമ്പാറ്റ പുറകേ

വിധിയാകും കൊടും കാറ്റില്‍
വിരഹത്തിന്‍ കൊടും ചൂടില്‍
പറക്കുന്നു ലൈലതന്‍ ദേഹം - പക്ഷേ
നിനക്കുള്ളതല്ലയോ ഹൃദയം

കൂട്ടിലെയിണക്കിളി കിനാവും
കണ്ടുറങ്ങുമ്പോള്‍
ഇരുട്ടിലേയ്ക്കോടിയ കുയിലേ - നിന്നെ
ഇനിയെന്നു കാണുമെന്‍ ലൈലേ
ഇനിയെന്നു കാണുമെന്‍ ലൈലേ

പ്രേമ മധുമാസവനത്തിലെ - മലര്‍
വള്ളിക്കുടില്‍ വിട്ടു
മാനത്തു മറഞ്ഞൊരു മലരേ
തേടി വരുന്നുണ്ട് പൂമ്പാറ്റ പുറകേ

പിരിയട്ടേ ശരീരങ്ങള്‍
മൃതി വന്നു വിളിച്ചാലും
പിരിയാത്ത ഹൃദയങ്ങള്‍ ഇല്ലേ - അവയില്‍
അനുരാഗമണിദീപമില്ലേ

വിധിയാകും കൊടും കാറ്റില്‍
വിരഹത്തിന്‍ കൊടും ചൂടില്‍
പറക്കുന്നു ലൈലതന്‍ ദേഹം - പക്ഷേ
നിനക്കുള്ളതല്ലയോ ഹൃദയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Prema madhumaasa

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അന്നത്തിനും പഞ്ഞമില്ല മെഹ്ബൂബ്, കെ എസ് ജോർജ്
ഒരു കുല പൂവിരിഞ്ഞാൽ ശാന്ത പി നായർ
കണ്ടാൽ നല്ലൊരു രാജകുമാരൻ എ പി കോമള, ശാന്ത പി നായർ, കോറസ്
താരമേ താരമേ കെ പി ഉദയഭാനു, പി ലീല
കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി എ പി കോമള, പി ലീല
ചുടുകണ്ണീരാലെൻ ജീവിതകഥ കെ പി ഉദയഭാനു
സ്നേഹത്തിൻ കാനനച്ചോലയിൽ പി ലീല
പവനുരുക്കീ പവനുരുക്കീ കെ പി ഉദയഭാനു, പി ലീല
കണ്ണിനകത്തൊരു കണ്ണുണ്ട് മെഹ്ബൂബ്, കെ എസ് ജോർജ്
കുപ്പിവള നല്ല നല്ല ചിപ്പിവള ശാന്ത പി നായർ, ഗോമതി, കോറസ്
കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ പി ലീല
തൂവാലാ തൂവാലാ പട്ടിൻ തൂവാലാ കെ എസ് ജോർജ്, മെഹ്ബൂബ്, ശാന്ത പി നായർ
Tags:
വിരിഞ്ഞമലരേ നീ
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.