കണ്ടാൽ നല്ലൊരു രാജകുമാരൻ

കണ്ടാൽ നല്ലൊരു രാജകുമാരൻ
കാണാൻ വന്നില്ലേ - നിലാവിൽ
കണ്ടാൽ നല്ലൊരു രാജകുമാരൻ
കാണാൻ വന്നില്ലേ

കയ്യിലണിയാൻ രണ്ടു ജോടി
കാപ്പു തന്നില്ലേ (2)
ബാലേ കാപ്പു തന്നീലേ (2)
കവിളു തുടുത്തൊരു കവിതക്കാരൻ
കാണാൻ വന്നില്ലേ - നിലാവിൽ
കവിളു തുടുത്തൊരു കവിതക്കാരൻ
കാണാൻ വന്നില്ലേ

സുന്ദരി നിൻ ചെവിയിലേതോ
മന്ത്രമോതീലേ (2) -ബാലേ
മന്ത്രമോതീലേ - ബാലേ
മന്ത്രമോതീലേ

നിലാവിൽ ഹോയ് ...
നിലാവിൽ കണ്ടാൽ നല്ലൊരു
രാജകുമാരൻ കാണാൻ വന്നില്ലേ

മയങ്ങിയപ്പോൾ മണിവീണയുമായ്
കിനാവു വന്നില്ലേ (2)
മണിയറ വാതിലിൽ സങ്കൽപ്പങ്ങൾ
മുട്ടിവിളിച്ചില്ലേ (2) - ബാലേ
മുട്ടിവിളിച്ചില്ലേ - ബാലേ
മുട്ടിവിളിച്ചില്ലേ

നിലാവിൽ ഹോയ്......
നിലാവിൽ കണ്ടാൽ നല്ലൊരു
രാജകുമാരൻ കാണാൻ വന്നില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Kandaal nalloru rajakumaran

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അന്നത്തിനും പഞ്ഞമില്ല മെഹ്ബൂബ്, കെ എസ് ജോർജ്
ഒരു കുല പൂവിരിഞ്ഞാൽ ശാന്ത പി നായർ
താരമേ താരമേ കെ പി ഉദയഭാനു, പി ലീല
കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി എ പി കോമള, പി ലീല
ചുടുകണ്ണീരാലെൻ ജീവിതകഥ കെ പി ഉദയഭാനു
സ്നേഹത്തിൻ കാനനച്ചോലയിൽ പി ലീല
പവനുരുക്കീ പവനുരുക്കീ കെ പി ഉദയഭാനു, പി ലീല
കണ്ണിനകത്തൊരു കണ്ണുണ്ട് മെഹ്ബൂബ്, കെ എസ് ജോർജ്
കുപ്പിവള നല്ല നല്ല ചിപ്പിവള ശാന്ത പി നായർ, ഗോമതി, കോറസ്
പ്രേമമധുമാസ വനത്തിലെ കെ പി ഉദയഭാനു, പി ലീല
കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ പി ലീല
തൂവാലാ തൂവാലാ പട്ടിൻ തൂവാലാ കെ എസ് ജോർജ്, മെഹ്ബൂബ്, ശാന്ത പി നായർ
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.