താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Vijayabhaskar

VijayaBhaskar - Music Director

ബാഗളൂരുവിൽ ജനിച്ച വിജയഭാസ്ക്കർ എഞ്ചിനീയറിംഗ് പഠനകാലത്തു തന്നെ സംഗീതകാരൻ എന്ന് പേരു കേട്ടിരുന്നു.എഞ്ചിനീയറിംഗിനു പഠിക്കുന്നതിന്റെ കൂടെത്തന്നെ പ്രൊഫഷണൽ സംഗീതജ്ഞനായി സംഗീതത്തെ തൊഴിലായിത്തന്നെ സ്വീകരിച്ചു. പൊഫസർ ജി വി ഭാവേയുടെ ശിക്ഷണമാണ് ചെറുപ്പകാലത്ത് വിജയഭാസ്ക്കറിനെ കൂടുതൽ സംഗീതത്തിലേക്ക് അടുപ്പിച്ചത്.മൈസൂർ കൊട്ടാരത്തിലെ ലെനി ഹണ്ട് എന്ന സംഗീതപ്രേമിയുടെ ശിഷ്വത്വം സ്വീകരിച്ച് പാശ്ചാത്യസംഗീതവും അഭ്യസിച്ചു.തുടർന്ന് ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്ന് പിയാനോ വായനയിൽ ഡിപ്ലോമ കരസ്ഥമാക്കി. നൗഷാദിന്റേയും മദൻ മോഹന്റേയും അസിസ്റ്റൻഡായി ബോബെയിൽ താമസിച്ചു വന്നിരുന്ന വിജയഭാസ്കറെ പ്രസിദ്ധ കന്നഡ സിനിമാ സംവിധായകനായ അർ ബി കൃഷ്ണമൂർത്തിയാണ് 1954ൽ ശ്രീരാമ പൂജ എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനാക്കി മാറ്റിയത് തമിഴ്,തെലുങ്ക്,കന്നഡ,തുളു,മലയാളം,കൊങ്കിണി,മറാത്തി എന്നീ ഭാഷകളിലായി ഏകദേശം 550തിനു മുകളിൽ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു.ഹോളിവുഡിലും വിജയഭാസ്ക്കറിന്റെ പ്രവർത്തന മേഖല വ്യാപിച്ചിരുന്നു.റോബർട്ട് ക്ലൈവ് എന്ന ഇംഗ്ലീഷ് ചിത്രത്തിനു സഹസംവിധായകനായി പ്രവർത്തിക്കുവാൻ കഴിഞ്ഞിരുന്നു.

അഞ്ച് തവണ കർണ്ണാടകസർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ലതാമൂവീസിന്റെ "കുസൃതിക്കുട്ടൻ" എന്ന മലയാള ചലച്ചിത്രത്തിനു സംഗീത സംവിധാനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം മലയാളത്തിലേക്ക് കടന്നു വന്നു.അടൂർ ഗോപാലകൃഷ്ണന്റെ ദേശീയ പുരസ്ക്കാര സമ്മാനിതമായ മതിലുകൾ എന്ന സിനിമക്ക് പശ്ചാത്തല സംഗീതം ഒരുക്കിയതും വിജയഭാസ്ക്കറാണ്.തുടർന്ന് അടൂരിന്റെ പ്രിയ സംഗീത സംവിധായകനായി മാറിയ ഭാസ്ക്കർ തുടർന്നു വന്ന അടൂരിന്റെ കഥാപുരുഷൻ,വിധേയൻ എന്നീ ചലച്ചിത്രങ്ങൾക്കും സംഗീതമൊരുക്കുകയുണ്ടായി.

77ആം വയസ്സിൽ ബംഗളൂരിലെ ജെ പി നഗറിൽ സ്വവസതിയിൽ വച്ച് നിര്യാതനായി.ഭാര്യയും മകനും രണ്ട് പെണ്മക്കളും അടങ്ങിയതായിരുന്നു വിജയഭാസ്ക്കറിന്റെ കുടുംബം.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
പുന്നെല്ലു കൊയ്തല്ലോ പുത്തരിയും വന്നല്ലോ കുസൃതിക്കുട്ടൻ പി ഭാസ്ക്കരൻ പി ബി ശ്രീനിവാസ്, എസ് ജാനകി 1966
മണിച്ചിലമ്പേ മണിച്ചിലമ്പേ കുസൃതിക്കുട്ടൻ പി ഭാസ്ക്കരൻ ബി വസന്ത 1966
കണ്മിഴി പൂട്ടിക്കൊണ്ടെൻ കുസൃതിക്കുട്ടൻ പി ഭാസ്ക്കരൻ എസ് ജാനകി 1966
അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും കുസൃതിക്കുട്ടൻ പി ഭാസ്ക്കരൻ എസ് ജാനകി, ബി വസന്ത 1966
നിലാവിന്റെ നീലപ്പൊയ്കയില്‍ ജീവിക്കാൻ അനുവദിക്കൂ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി 1967
ഞാനവിടെയേല്പിക്കുന്നു പ്രാണസഖി ജീവിക്കാൻ അനുവദിക്കൂ പി ഭാസ്ക്കരൻ പി ബി ശ്രീനിവാസ്, എസ് ജാനകി 1967
സുഗന്ധമൊഴുകും സുരഭീമാസം ജീവിക്കാൻ അനുവദിക്കൂ പി ഭാസ്ക്കരൻ ബി വസന്ത 1967
അരപ്പിരിയിളകിയതാർക്കാണ് ജീവിക്കാൻ അനുവദിക്കൂ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, പട്ടം സദൻ 1967
പിറന്നപ്പോൾ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ ജീവിക്കാൻ അനുവദിക്കൂ പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1967
അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി പാതിരാപ്പാട്ട് പി ഭാസ്ക്കരൻ ബി വസന്ത, കെ ജെ യേശുദാസ് 1967
ശോകബാഷ്പസാഗരത്തിൽ പാതിരാപ്പാട്ട് പി ഭാസ്ക്കരൻ ബി വസന്ത 1967
നിഴലായ് നിന്റെ പിറകേ പാതിരാപ്പാട്ട് പി ഭാസ്ക്കരൻ എസ് ജാനകി 1967
പൂമാലകൾ പുതിയ മാലകൾ പാതിരാപ്പാട്ട് പി ഭാസ്ക്കരൻ എൽ ആർ ഈശ്വരി, കോറസ് 1967
ദേവൻ തന്നത് തിരുമധുരം കായൽക്കരയിൽ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, എസ് ജാനകി 1968
നീലമുകിലേ നിന്നുടെ നിഴലിൽ കായൽക്കരയിൽ പി ഭാസ്ക്കരൻ പി സുശീല 1968
പായുന്ന നിമിഷം തിരികെ വരുമോ കായൽക്കരയിൽ പി ഭാസ്ക്കരൻ എൽ ആർ ഈശ്വരി 1968
ദേവത ഞാൻ ജലദേവത ഞാൻ കായൽക്കരയിൽ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, പി സുശീല 1968
മുറച്ചെക്കൻ വന്നു തന്ന മുക്കൂത്തി തെരുവു നർത്തകി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ എസ് ചിത്ര, സുജാത മോഹൻ 1988
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.