താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

B J Prakash

കാർത്തിക്-പ്രകാശ് എന്ന സംഗീത സംവിധായകരിലെ ബി.ജെ പ്രകാശ്,
സംഗീത അധ്യാപകനും ആദ്യകാല ഹർമോണിസ്റ്റുമായിരുന്ന ജോർജിന്റ്

മകനായി 1962 ൽ തിരുവനന്തപുരത്ത് ജനിച്ചു ,

അമ്മ ഡോക്ടർ ഐ വി ജോർജ്,

ഭാര്യ സൂസൻ.

മകൻ കാർത്തിക് (മ്യൂസിക് ഡയറക്ടർ).

കേരള സർവകലാശാല യുവജനോത്സവത്തിൽ ഉപകരണ സംഗീതത്തിന് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്,1985 മുതൽ ദേവരാജൻ മാസ്റ്ററിനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, മാസ്റ്ററിന്റെ അനേകം പുസ്തക രചനയിൽ സഹായിയായി ...

(ദേവരാജൻ മാസ്റ്ററിന്റെ പിതാവിൽ നിന്നും സംഗീതം അഭ്യസിച്ചിരുന്ന വ്യക്തിയായിരുന്നു പിതാവ് ജോർജ്). ദൂരദർശനിലെ പ്രശസ്തമായ പമ്പരം എന്ന സീരിയലിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത് പ്രകാശാണ്. ദൂരദർശനിലെ തന്നെ ഒട്ടനവധി സീരിയലുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്...

രണ്ടായിരത്തിൽ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത തുടികൊട്ട് എന്ന കുട്ടികളുടെ ചിത്രത്തിന് സംഗീതം നൽകി...

2005ൽ ഹായ് എന്ന ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവഹിച്ചു.

ആർ ശരത് സംവിധാനം ചെയ്ത ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു ചിത്രത്തിനും ശങ്കർ നാരായണ സംവിധാനം ചെയ്ത ന്യൂജനറേഷൻ പനി എന്ന ചിത്രത്തിനും സംഗീതം നൽകി. ആകാശവാണി എ ഗ്രേഡ് മ്യൂസിക് കമ്പോസർ ആണ് പ്രകാശ്.2023 ൽ ദേവരാഗം എന്ന റെക്കോർഡിങ് സ്റ്റുഡിയോ തിരുവനന്തപുരത്ത് ആരംഭിച്ചു.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഇനിയും വീണേ പാടിയാലും ഹായ് ബീയാർ പ്രസാദ് ഡോ രശ്മി മധു 2005
കൂകു കൂകു ജയബാല ഹായ് ബീയാർ പ്രസാദ് ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, സലീം കുമാർ 2005
നിനവുകളാൽ ഹായ് ബീയാർ പ്രസാദ് വിജേഷ് ഗോപാൽ, ഡോ രശ്മി മധു 2005
വേവ്സ് ഉലയ്കും ഷിപ്പിൽ ഹായ് ബീയാർ പ്രസാദ് വിധു പ്രതാപ്, ഷാനി, സരിത റാം 2005
ഇത്ര വലിയൊരു ഹായ് ബീയാർ പ്രസാദ് വിജേഷ് ഗോപാൽ 2005
Submitted 11 months 1 week ago by Madhusudanan Nair S.
Contributors:
ContributorsContribution
പ്രൊഫൈൽ വിവരങ്ങൾ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.