താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മുങ്ങി മുങ്ങി മുത്തുകള്‍ വാരും മുക്കുവനേ
ഓ മുക്കുവനേ
മുന്നാഴിമുത്തു കടംതരുമോ കടംതരുമോ
മുങ്ങി മുങ്ങി മുത്തുകള്‍ വാരും മുക്കുവനേ
ഓ മുക്കുവനേ
മുന്നാഴിമുത്തു കടംതരുമോ കടംതരുമോ
ഓ...
മുങ്ങാതെ കിട്ടിയമുത്തേ മൂവന്തി മിനുക്കിയ മുത്തേ
മുന്നൂറു മുത്തം കടം തരുമോ

പടിഞ്ഞാറു പടിഞ്ഞാറുണ്ടൊരു പാലാഴി ഒരു പാലാഴി (2)
പാലാഴിക്കക്കരെയല്ലെ പവിഴക്കൊട്ടാരം
പുത്തന്‍ പവിഴക്കൊട്ടാരം...
കറുത്തവാവും വെളുത്തവാവും
കണികണ്ടുണരും കൊട്ടാരത്തില്‍
മുത്തിനുപോണൂ ഞാന്‍ മുത്തിനുപോണൂ ഞാൻ
കറുത്തവാവും വെളുത്തവാവും
കണികണ്ടുണരും കൊട്ടാരത്തില്‍
മുത്തിനുപോണൂ ഞാന്‍ മുത്തിനുപോണൂ ഞാൻ
(മുങ്ങിമുങ്ങി...)

പച്ചപ്പവിഴക്കല്ലുകള്‍ കോര്‍ത്തൊരു പാദസരം
ഞാന്‍ കൊണ്ടുതരാം (2)
കടപ്പുറത്തെ കക്കകള്‍ കൊണ്ടൊരു
കളിവീടുണ്ടാക്കാം
ഞാനൊരു കളിവീടുണ്ടാക്കാം
കിളുന്നു പെണ്ണേ കിലുങ്ങു പെണ്ണേ
കിനാവുതീര്‍ക്കും നിന്‍ കളിവീട്ടില്‍
വിരുന്നിനെത്തും ഞാന്‍ വിരുന്നിനെത്തും ഞാൻ
കിളുന്നു പെണ്ണേ കിലുങ്ങു പെണ്ണേ
കിനാവുതീര്‍ക്കും നിന്‍ കളിവീട്ടില്‍
വിരുന്നിനെത്തും ഞാന്‍ വിരുന്നിനെത്തും ഞാൻ
(മുങ്ങി മുങ്ങി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
mungi mungi muthukal vaarum

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പാലാഴിക്കടവിൽ നീരാട്ടിനിറങ്ങിയ എ എം രാജ, പി സുശീല
തിരുവാതിരയുടെ നാട്ടീന്നോ എസ് ജാനകി
വരമരുളുക വനദുർഗ്ഗേ പി ലീല
ഏതു കടലിലോ ഏതു കരയിലോ പി സുശീല
കടലമ്മേ പി സുശീല
ഊഞ്ഞാലൂഞ്ഞാല് പി ലീല
ആയിരത്തിരി കൈത്തിരി എസ് ജാനകി, ജിക്കി , കോറസ്
ജലദേവതമാരേ വരൂ വരൂ കെ ജെ യേശുദാസ്, പി സുശീല, കോറസ്
കുമ്മിയടിക്കുവിൻ കുമ്മിയടിക്കുവിൻ സി ഒ ആന്റോ, ജി ദേവരാജൻ, കെപിഎസി ഗ്രേസി
മുത്തു തരാം കടലമ്മേ പി ലീല
Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.