പാലാഴിക്കടവിൽ നീരാട്ടിനിറങ്ങിയ

പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങിയ
പാലപ്പൂങ്കാവിലെ പൂനിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പവിമാനമെനിക്കുതരൂ
(പാലാഴിക്കടവില്‍... )

കിങ്ങിണിയെവിടേ കിരീടമെവിടേ
കിലുകിലെച്ചിരിക്കണ വെണ്ണിലാവേ
വെണ്ണിലാവേ വെണ്ണിലാവേ
വാല്‍ക്കണ്ണാടിയെനിക്കുതരൂ
(പാലാഴിക്കടവില്‍.... )

കരളിലെ കടലില്‍ കാണാക്കടലില്‍
കണ്‍വല വീശും കളിത്തോഴി
കടമിഴിക്കോണില്‍ സ്വപ്നവുമായ് നീ
കടപ്പുറത്തേക്കോടിവരൂ
കടപ്പുറത്തേക്കോടിവരൂ
(പാലാഴിക്കടവില്‍... )

കാര്‍ത്തികരാവിന്‍ കല്‍പ്പടവിങ്കല്‍
കാത്തിരിക്കിണ കൂട്ടുകാരാ
കൂട്ടുകാരാ കൂട്ടുകാരാ
വീട്ടിലേക്കു വിരുന്നുവരൂ
തക്കിളിനൂല്‍ക്കും താമരപ്പെണ്ണേ
തരിവളക്കൈകളിലെന്താണ്
പൂത്താലി... പൂത്താലി
പൂവമ്പന്‍ തന്ന പൂത്താലി

പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങിയ
പാലപ്പൂങ്കാവിലെ പൂനിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പവിമാനമെനിക്കുതരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Paalaazhikkadavil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
തിരുവാതിരയുടെ നാട്ടീന്നോ എസ് ജാനകി
വരമരുളുക വനദുർഗ്ഗേ പി ലീല
ഏതു കടലിലോ ഏതു കരയിലോ പി സുശീല
കടലമ്മേ പി സുശീല
ഊഞ്ഞാലൂഞ്ഞാല് പി ലീല
ആയിരത്തിരി കൈത്തിരി എസ് ജാനകി, ജിക്കി , കോറസ്
മുങ്ങി മുങ്ങി മുത്തുകൾ വാരും ജിക്കി , എസ് ജാനകി
ജലദേവതമാരേ വരൂ വരൂ കെ ജെ യേശുദാസ്, പി സുശീല, കോറസ്
കുമ്മിയടിക്കുവിൻ കുമ്മിയടിക്കുവിൻ സി ഒ ആന്റോ, ജി ദേവരാജൻ, കെപിഎസി ഗ്രേസി
മുത്തു തരാം കടലമ്മേ പി ലീല
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.