താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ - എന്നെ
കാമദേവൻ കണ്മുനയാലെയ്തല്ലോ (2)
കോവിലിന്നരികത്തെ ഏഴിലം പാലയാൽ
കോമളയാമിനി താലം ചൂടി (2)
കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ - എന്നെ
കാമദേവൻ കണ്മുനയാലെയ്തല്ലോ

പിരിഞ്ഞിടും നേരം തിരക്കിൽ നിന്നെന്റെ
ചെവിയിൽ നീ ചൊല്ലിയാ മധുരശൃംഗാരം (2)
പ്രണയത്തിൻ മോഹന മണിനാദം പോലെ
കേൾക്കുന്നു ഞാനിന്നു രാപ്പകൽ ‍
കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ - എന്നെ
കാമദേവൻ കണ്മുനയാലെയ്തല്ലോ

ചന്ദനച്ചോലയിൽ നീരാടും നേരം
എന്തിനുവന്നു സുന്ദരൻ കരയിൽ (2)
കുളിരണിയാറ്റിൽ കുണുങ്ങി ഞാൻ മുങ്ങി
കാണാത്ത ദൂരത്തു നീന്തി ഞാൻ

കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ - എന്നെ
കാമദേവൻ കണ്മുനയാലെയ്തല്ലോ
കോവിലിന്നരികത്തെ ഏഴിലം പാലയാൽ
കോമളയാമിനി താലം ചൂടി (2)
കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ - എന്നെ
കാമദേവൻ കണ്മുനയാലെയ്തല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kaarthika vilakku

Additional Info

അനുബന്ധവർത്തമാനം

Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.