താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കണ്ണിന്റെ കര്‍പ്പൂരം
കരളിന് സായൂജ്യം
മടിയില്‍ നീ മയങ്ങൂ
എന്റെ രാഗനിലാവിതില്‍
(കണ്ണിന്റെ...)

നീ എന്റെ ജീവതരംഗം
നീ എന്റെ മോഹപതംഗം
ചാരുപൂക്കള്‍ വിലാസലതകള്‍
പൂര്‍ണ്ണചന്ദ്ര മയൂഘങ്ങള്‍
മിനുങ്ങും ഹിമകണികകളും
എന്തിതേ മധുരമധുരമോ
എന്റെ രാഗ നിലാവിതില്‍
(കണ്ണിന്റെ...)

നീ എന്റെ ഏകധനവും
നീ എന്റെ മോക്ഷസുഖവും
ദാഹമാര്‍ന്ന എന്‍മുകിലേ
മാഞ്ഞു പോകില്‍ ഞാന്‍ ഇരുളില്‍
മഹിത മോഹഹൃദയമേ
കനക കിരീടം തന്നു ഞാന്‍
എന്റെ രാഗനിലാവിതില്‍
(കണ്ണിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Kanninte karpooram

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
തീരം തേടി തിര വന്നു കരളേ കെ ജെ യേശുദാസ്
സ്വർണ്ണത്തേരിൽ ചൈത്രം വന്നൂ കെ ജെ യേശുദാസ്, അമ്പിളി
ജീവിതം ഒരു മരീചിക കെ ജെ യേശുദാസ്
നീ വരില്ലേ നിന്റെ അനുരാഗ എസ് ജാനകി
കണ്ടൂ കണ്ടില്ലാ കേട്ടൂ കേട്ടില്ലാ ബി വസന്ത, ജെൻസി
കണ്ണിന്റെ കര്‍പ്പൂരം - F എസ് ജാനകി
സുന്ദരമാം കണ്മുനയാൽ എസ് ജാനകി
തിരുവോണനാളിലും കെ ജെ യേശുദാസ്
Submitted 17 years 3 weeks ago by Manikandan.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.