താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പൂന്തുറയിലരയന്റെ പൊന്നരയത്തി പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി ഈ പുഞ്ചിരീ... ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി പുടവയും മാലയും വാങ്ങും മുൻപേ പുരുഷന്റെ ചൂടുള്ള മുത്തു കിട്ടി പൂന്തുറയിലരയന്റെ പൊന്നരയത്തി പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി പൂ കൊണ്ടു മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയിൽ പൂ കൊണ്ടു മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയിൽ - ഇന്ന് കല്ലുവിളക്കിന്റെ കണ്മുൻപിൽ നമ്മുടെ കല്യാണം - പിന്നെ എല്ലാം കഴിഞ്ഞു വരുന്നതോർമ്മിക്കുമ്പോൾ എങ്ങാണ്ടുന്നെങ്ങാണ്ടുന്നൊരു നാണം പൂന്തുറയിലരയന്റെ പൊന്നരയത്തി പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി കായലിൻ പൊക്കിളിൽ കതിർ വിരലോടിച്ചു കളിവഞ്ചി തുഴയും നിലാവേ കായലിൻ പൊക്കിളിൽ കതിർ വിരലോടിച്ചു കളിവഞ്ചി തുഴയും നിലാവേ - നിന്റെ കല്യാണരാത്രിയും ഉല്ലാസയാത്രയും ഇന്നാണോ നിന്നെ നാളെ ഉറക്കച്ചടവുമായ് കാലത്ത് നാലാളു കാണുമ്പോൾ കളിയാക്കും പൂന്തുറയിലരയന്റെ പൊന്നരയത്തി പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി ഈ പുഞ്ചിരീ... ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി പുടവയും മാലയും വാങ്ങും മുൻപേ പുരുഷന്റെ ചൂടുള്ള മുത്തു കിട്ടി പുരുഷന്റെ ചൂടുള്ള മുത്തു കിട്ടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Poonthurayil arayante

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.