താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കദളീവനത്തിൽ കളിത്തോഴനായ
കാറ്റേ നീയുമുറങ്ങിയോ (2)
പൂങ്കാറ്റേ നീയുമുറങ്ങിയോ
കതകിൽ മുട്ടിവിളിക്കാറുള്ള നീ
കഥയറിയാതെ ഉറങ്ങിയോ
കതകും ചാരിയുറങ്ങിയോ
കദളീവനത്തിൽ കളിത്തോഴനായ
കാറ്റേ നീയുമുറങ്ങിയോ

പനിനീർവിശറികൾ വീശി വീശി (2)
പഞ്ചമരാഗം പാടിപ്പാടി
മലർക്കിടാവിനെ മാറിലുറക്കാൻ
വരൂ...വരൂ...കാറ്റേ
വരൂ...വരൂ..കാറ്റേ
കദളീവനത്തിൽ കളിത്തോഴനായ
കാറ്റേ നീയുമുറങ്ങിയോ
പൂങ്കാറ്റേ നീയുമുറങ്ങിയോ

തല്ലലം തുള്ളും തളിരിളം കൈകൾ
താഴേ നീർത്തി പൂമെത്ത
കുളിർ കോരിയിടാൻ കൂടെയിരിക്കാൻ
കൊതിയാകുന്നില്ലേ - നെഞ്ചിൽ
കൊതിയാകുന്നില്ലേ (കുളിർ...)
മധുവിധുരാവിൻ മധുരവുമായ് നീ
ഇതിലേ വരുകില്ലേ....
ഇതിലേ വരുകില്ലേ

കദളീവനത്തിൽ കളിത്തോഴനായ
കാറ്റേ നീയുമുറങ്ങിയോ
പൂങ്കാറ്റേ നീയുമുറങ്ങിയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kadhaleevanathin kalithozhanaaya

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
താതെയ്യം കാട്ടില് ലത രാജു
വളർന്നു വളർന്നു പി ലീല
ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ മെഹ്ബൂബ്
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (happy) പി ലീല
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (സങ്കടം) പി ലീല
ആരേ കാണാൻ അലയുന്നു കണ്ണുകൾ കെ ജെ യേശുദാസ്, രേണുക
ആര്യപുത്രാ ഇതിലേ കെ ജെ യേശുദാസ്, പി ലീല
വള൪ന്നു വള൪ന്നു വളര്‍ന്നു നീയൊരു എസ് ജാനകി
തിരുമിഴിയാലേ തിരയുവതാരേ പി ലീല
Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.