താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

താതെയ്യം കാട്ടില്‌ തക്കാളിക്കാട്ടില്‌
തത്തമ്മ പണ്ടൊരു വീടുവച്ചു (2)
കല്ലല്ല ഹായ് മണ്ണല്ല
കല്ലല്ല മണ്ണല്ല മരമല്ല
കൽക്കണ്ടം കൊണ്ടൊരു വീടു വച്ചു
താതെയ്യം കാട്ടില്‌ തക്കാളിക്കാട്ടില്‌
തത്തമ്മ പണ്ടൊരു വീടുവച്ചു

കരിമ്പു കൊണ്ടൊരു തൂണിട്ടു
കണ്ണമ്പഴത്തൊലി മച്ചിട്ടു
പപ്പടം ചുട്ടു മോളിട്ടു
പനംചക്കര തിണ്ണയിട്ടു
താതെയ്യം കാട്ടില്‌ തക്കാളിക്കാട്ടില്‌
തത്തമ്മ പണ്ടൊരു വീടുവച്ചു (2)

പാലു കൊണ്ടു തറ മെഴുകി
പഞ്ചാര വാരി തൂകി
കൂട്ടുകാർക്കും വിരുന്നു നൽകി
കുഞ്ഞോലക്കിളി കുഴലൂതി
താതെയ്യം കാട്ടില്‌ തക്കാളിക്കാട്ടില്‌
തത്തമ്മ പണ്ടൊരു വീടുവച്ചു (2)

ആട്ടുംകുഞ്ഞ്‌ തൂണു തിന്നു
അണ്ണാൻ കുഞ്ഞ്‌ മച്ചു തിന്നു
കാക്കകുഞ്ഞ്‌ മേൽപ്പുര തിന്നു
കട്ടുറുമ്പ്‌ തറ തിന്നു
കുഞ്ഞില്ലാത്ത തത്തമ്മയ്ക്കു
ഒന്നും കിട്ടീല്ല അയ്യയ്യെ
ഒന്നും കിട്ടീല്ല
അയ്യയ്യെ ഒന്നും കിട്ടീല്ല
കുഞ്ഞില്ലാത്ത തത്തമ്മയ്ക്കു
ഒന്നും കിട്ടീല്ല അയ്യയ്യെ
ഒന്നും കിട്ടീല്ല
അയ്യയ്യെ ഒന്നും കിട്ടീല്ല
തത്തമ്മേ പൂച്ച പൂച്ച പൂച്ച

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Thatheyyam kaattilu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
വളർന്നു വളർന്നു പി ലീല
ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ മെഹ്ബൂബ്
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (happy) പി ലീല
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (സങ്കടം) പി ലീല
ആരേ കാണാൻ അലയുന്നു കണ്ണുകൾ കെ ജെ യേശുദാസ്, രേണുക
കദളീവനത്തിൽ കളിത്തോഴനായ പി ലീല
ആര്യപുത്രാ ഇതിലേ കെ ജെ യേശുദാസ്, പി ലീല
വള൪ന്നു വള൪ന്നു വളര്‍ന്നു നീയൊരു എസ് ജാനകി
തിരുമിഴിയാലേ തിരയുവതാരേ പി ലീല
Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.