താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

താമരമലരിൻ തങ്കദളത്തിൽ
തപസ്സിരിക്കും രാഗപരാഗം
ആത്മാവിലണിയാൻ മടി കാണിക്കും
അരുണോദയമുണ്ടോ താമരമലരിൻ തങ്കദളത്തിൽ
തപസ്സിരിക്കും രാഗപരാഗം

വീണാതന്ത്രിയിലമരും മുൻപേ
വിരലിൽ രാഗമുറങ്ങും പോലെ
അധരപ്പൂവിൽ പടരാൻ മടിയായ്
അലിയുന്നു മനസ്സിൽ ഒരു മോഹം
ഉറങ്ങുന്നു മനസ്സിൽ താമരമലരിൻ തങ്കദളത്തിൽ
തപസ്സിരിക്കും രാഗപരാഗം

എന്നിൽ ഞാനറിയാതെ തുളുമ്പും
സുന്ദര സ്വപ്നതരംഗ സുഗന്ധം
അരികിൽ നിഴൽ പോലണയുമ്പോഴും
അറിയുന്നില്ലെന്നോ എൻ ദേവൻ
നുകരുന്നില്ലെന്നോ

താമരമലരിൻ തങ്കദളത്തിൽ
തപസ്സിരിക്കും രാഗപരാഗം
ആത്മാവിലണിയാൻ മടി കാണിക്കും
അരുണോദയമുണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Thamara Malarin

Additional Info

അനുബന്ധവർത്തമാനം

Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.