ഉണരൂ വസന്തമേ
അയ്യയ്യയ്യയ്യാ....രാരാരരാ...
ഉണരൂ വസന്തമേ - ഉയരൂ സാരംഗമേ
നിറയൂ ഹൃദന്തമേ - താളം ചൊരിയൂ തബലകളേ
നിറഞ്ഞ ലഹരിയില്‍ നീന്തും മീനുകള്‍
നീലനേത്രങ്ങള്‍ എന്‍ നീലനേത്രങ്ങള്‍
പുളഞ്ഞു പായുമീ മത്സ്യങ്ങളെ
ചൂണ്ടലിടുവാന്‍ വാ വാ
ആരാധകരേ വാ - ആരാധകരേ വാ വാ വാ
ഉണരൂ വസന്തമേ - ഉയരൂ സാരംഗമേ
ഉലഞ്ഞമോഹപ്പൂവിനെ പൊതിയും
പ്രേമതല്‍പ്പങ്ങള്‍ - ഈ പ്രേമതല്‍പ്പങ്ങള്‍
വിടര്‍ന്ന യൗവനമലര്‍മഞ്ചത്തില്‍
വീണുറങ്ങാന്‍ വാ വാ വാ
ആരാധകരേ വാ - ആരാധകരേ വാ വാ വാ
ഉണരൂ വസന്തമേ - ഉയരൂ സാരംഗമേ
നിറയൂ ഹൃദന്തമേ - താളം ചൊരിയൂ തബലകളേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Unaroo Vasanthame
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.