ചിപ്പി
Chippy
Date of Birth:
Sunday, 1 June, 1975
മമ്മൂട്ടിയുടെ മകളായി "പാഥേയം" എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിപ്പി, 1975 ജൂണ്‍ ഒന്നിന് ഷാജിയുടെയും തങ്കത്തിന്റെയും മൂത്തമകളായി തിരുവനന്തപുരത്ത് ജനിച്ചു. 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട് ചിപ്പി. കുറെ അധികം സിനിമകളിൽ നായികയായും സഹനടിയായും ചിപ്പി അഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിൽ സജീവ സാന്നിധ്യം ആണ്. ഇതിനിടയിൽ ചില പരസ്യ ചിത്രങ്ങളിലും ചിപ്പി അഭിനയിച്ചു. സംവിധായകൻ എം രഞ്ജിത്ത് ആണ് ചിപ്പിയുടെ ഭർത്താവ്. ഒരു മകൾ അവന്തിക. അവന്തിക ക്രിയേഷൻസ്ന്റെ ബാനറിൽ ചില സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് രഞ്ജിത്തും ചിപ്പിയും.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പാഥേയം | ഹരിത മേനോൻ | ഭരതൻ | 1993 |
| ഹരിചന്ദനം | വി എം വിനു | 1994 | |
| സോപാനം | അഞ്ചു | ജയരാജ് | 1994 |
| സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് | ദമയന്തി | രാജസേനൻ | 1994 |
| വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി | ബാലു കിരിയത്ത് | 1994 | |
| പുത്രൻ | ജൂഡ് അട്ടിപ്പേറ്റി | 1994 | |
| സന്താനഗോപാലം | സത്യൻ അന്തിക്കാട് | 1994 | |
| സുന്ദരി നീയും സുന്ദരൻ ഞാനും | തുളസീദാസ് | 1995 | |
| കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം | കെ കെ ഹരിദാസ് | 1995 | |
| മിന്നാമിനുങ്ങിനും മിന്നുകെട്ട് | ഇന്ദിര | തുളസീദാസ് | 1995 |
| കുസൃതിക്കാറ്റ് | ഗംഗ | സുരേഷ് , വിനു (രാധാകൃഷ്ണൻ) | 1995 |
| ആദ്യത്തെ കൺമണി | ഹേമ | രാജസേനൻ | 1995 |
| അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് | പി അനിൽ, ബാബു നാരായണൻ | 1995 | |
| നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | സിന്ധു | സത്യൻ അന്തിക്കാട് | 1995 |
| ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് | ടി എസ് സുരേഷ് ബാബു | 1995 | |
| പ്രായിക്കര പാപ്പാൻ | രാധ | ടി എസ് സുരേഷ് ബാബു | 1995 |
| സ്ഫടികം | ജാൻസി ചാക്കോ | ഭദ്രൻ | 1995 |
| മിമിക്സ് ആക്ഷൻ 500 | ബാലു കിരിയത്ത് | 1995 | |
| സർഗ്ഗവസന്തം | അഭിരാമി | അനിൽ ദാസ് | 1995 |
| കാതിൽ ഒരു കിന്നാരം | മോഹൻ കുപ്ലേരി | 1996 |