ചാലി പാല

Chali Pala

നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നു. സ്കൂൾവിദ്യാഭ്യാസ സമയത്ത് തന്നെ സിനിമയോടു കമ്പം കയറി എല്ലാ സിനിമകളും വിടാതെ കണ്ടു തുടങ്ങി. അഭിനയ മോഹവുമായി നടന്ന കാലത്ത് ഹരിഹരന്റെ രണ്ടാമത്തെ ചിത്രത്തിനു വേണ്ടിയുള്ള ഒഡീഷനു പങ്കെടുത്തു. പിന്നീട് അഭിനയിക്കാൻ അവസരം തേടി മദ്രാസിലേക്ക് പോയെങ്കിലും കുറച്ചുനാൾക്കു ശേഷം തിരികെ പോരേണ്ടി വന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹം തന്റെ ഡ്രൈവിംഗ് ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലർത്തിയത്. സംവിധായകൻ ഭദ്രനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി. ഇടനാഴിയിലൊരു കാലൊച്ച എന്ന ചിത്രത്തിൽ ഭദ്രൻ അദ്ദേഹത്തിനൊരു വേഷം നൽകി. പിന്നീട് അയ്യർ ദി ഗ്രേറ്റിൽ ഭദ്രന്റെ സഹസംവിധായകനായി. മാൻ ഓഫ് ദി മാച്ച് എന്ന ചിത്രത്തിൽ ശക്തമായ ഒരു വില്ലൻ വേഷം ചെയ്തു കൊണ്ട് സിനിമയിൽ സജീവമായി. അന്ന് ബേബി ചാലിൽ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് ചാലി പാല എന്ന് പേരു മാറ്റുകയായിരുന്നു. ഇരുന്നൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. വലിയ മീശ സ്വന്തം ഐഡന്റിറ്റിയായി കൊണ്ടു നടക്കുന്ന ചാലി കൂടുതലും അഭിനയിച്ചത് പോലീസ് വേഷങ്ങളിലാണ്. ഒരു റാഡിക്കൽ ചിന്താഗതി എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായിട്ടുണ്ട്

Chali Pala

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇടനാഴിയിൽ ഒരു കാലൊച്ച ഭദ്രൻ 1987
അയ്യർ ദി ഗ്രേറ്റ് ഭദ്രൻ 1990
അടയാളം കെ മധു 1991
സ്ഫടികം ഭദ്രൻ 1995
മാൻ ഓഫ് ദി മാച്ച് ഭാസ്കരന്റെ ഗുണ്ട ജോഷി മാത്യു 1996
യുവതുർക്കി ജെയിലർ ഭദ്രൻ 1996
നീ വരുവോളം സിബി മലയിൽ 1997
ലേലം ജോഷി 1997
ഭൂതക്കണ്ണാടി ചാക്കോ എ കെ ലോഹിതദാസ് 1997
ഭൂപതി പോലീസ് ജോഷി 1997
ഗംഗോത്രി മഹേന്ദ്രൻ എസ് അനിൽ 1997
സൂര്യവനം ഋഷികേശ് 1998
മീനാക്ഷി കല്യാണം ജനാർദ്ദനൻ നായർ ജോസ് തോമസ് 1998
ആലിബാബയും ആറര കള്ളന്മാരും ഉടുമ്പ് വാസു സതീഷ് മണർകാട്, ഷാജി 1998
ഒളിമ്പ്യൻ അന്തോണി ആദം സി ഐ ഉമ്മറു കുട്ടി ഭദ്രൻ 1999
എഫ്. ഐ. ആർ. നാഗപ്പ ഷാജി കൈലാസ് 1999
ദി ഗാങ് ജെ വില്യംസ് 2000
നാടൻ പെണ്ണും നാട്ടുപ്രമാണിയും തോമസ് രാജസേനൻ 2000
മധുരനൊമ്പരക്കാറ്റ് കമൽ 2000
ഈ നാട് ഇന്നലെ വരെ ഐ വി ശശി 2001

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഒരു റാഡിക്കൽ ചിന്താഗതി അനീഷ് യോഹന്നാൻ 2017

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
അയ്യർ ദി ഗ്രേറ്റ് ഭദ്രൻ 1990