ബി ലെനിൻ
പ്രശസ്ത തമിഴ് സംവിധായകൻ ഭീംസിംഗിന്റെയും സോണയുടെയും മകനായി 1966ൽ ജനിച്ചു. പിതാവിനൊപ്പം അസിസ്റ്റന്റ് സംവിധായകനായും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സഹ എഡിറ്ററായും ജോലി ചെയ്ത് സിനിമയിലെത്തി. 1979ൽ ജെ.മഹീന്ദ്രൻ സംവിധാനം ചെയ്ത ഉതിരിപൂക്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ചിത്രസംയോജകനായി. തുടർന്ന് വി ടി വിജയനൊപ്പം ചിത്രസംയോജകദ്വയമായി മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ചു. 1983ൽ എത്തണൈ കൊനം എത്തണൈ പാർവൈ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തു.
ശങ്കർ സംവിധാനം ചെയ്ത കാതലനിലൂടെ 1994 ൽ ബി ലെനിനും വി ടി വിജയനും മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്കാരം നേടി. തൊട്ടടുത്ത വർഷം നോൺ ഫീച്ചർ ചിത്രത്തിലെ മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം ഈ കൂട്ടുകെട്ടിനെ തേടിയെത്തി. ഇതുകൂടാതെ മികച്ച പ്രാദേശിക ചിത്രം, മികച്ച സംവിധായകൻ (രണ്ടും 'ഊരുക്ക് നൂറ്പേർ' എന്ന ചിത്രത്തിന് - 2001) നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച നവാഗത സംവിധായകൻ (നോക്കൗട്ട് - 1992) എന്നീ ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തിന് കരസ്ഥമായിരുന്നു.
ഇന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആ പദവിയിലെത്തുന്നതിന് മുന്‍പ് ഒടുവില്‍ അഭിനയിച്ച "നദിയെ തേടിവന്ന കടല്‍" ലെനിന്‍ സംവിധാനം ചെയ്ത പടമായിരുന്നു എന്നത് കൗതുകമാണ്.
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ആനന്ദഭൈരവി | ജയരാജ് | 2007 |
എഡിറ്റിങ്
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| പിൻവാതിൽ | ജെ സി ജോർജ് | 2026 |
| ആദിവാസി | വിജീഷ് മണി | 2022 |
| പനി | സന്തോഷ് മണ്ടൂർ | 2018 |
| ഇടവപ്പാതി | ലെനിൻ രാജേന്ദ്രൻ | 2016 |
| അപ്പവും വീഞ്ഞും | വിശ്വൻ വിശ്വനാഥൻ | 2015 |
| അവൾ വന്നതിനു ശേഷം | ചന്ദ്രു മാണിക്കവസഗം | 2015 |
| മഞ്ചാടിക്കുരു | അഞ്ജലി മേനോൻ | 2012 |
| ഗ്രാമം | മോഹൻ ശർമ്മ | 2012 |
| കേരള കഫെ | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
| ആനന്ദഭൈരവി | ജയരാജ് | 2007 |
| മയൂഖം | ടി ഹരിഹരൻ | 2005 |
| കല്ലു കൊണ്ടൊരു പെണ്ണ് | ശ്യാമപ്രസാദ് | 1998 |
| തിരകൾക്കപ്പുറം | അനിൽ ആദിത്യൻ | 1998 |
| ഗുരു | രാജീവ് അഞ്ചൽ | 1997 |
| കുലം | ലെനിൻ രാജേന്ദ്രൻ | 1997 |
| ഒരു യാത്രാമൊഴി | പ്രതാപ് പോത്തൻ | 1997 |
| കളിയാട്ടം | ജയരാജ് | 1997 |
| ദേശാടനം | ജയരാജ് | 1996 |
| ദേവരാഗം | ഭരതൻ | 1996 |
| മാൻ ഓഫ് ദി മാച്ച് | ജോഷി മാത്യു | 1996 |
Assistant Editor
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| രാഗം | എ ഭീംസിംഗ് | 1975 |