അഗസ്റ്റിൻ
മലയാള ചലച്ചിത്ര നടൻ. നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അഗസ്റ്റിൻ, 1955 ജൂലൈ 30ന് കുന്നുമ്പുറത്ത് മാത്യുവിന്റെയും, റോസിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ആണ് ജനിച്ചത്.1975 ൽ പുറത്തിറങ്ങിയ തോമശ്ലീഹ ആയിരുന്നു ആദ്യ ചിത്രം. എന്നിരുന്നാലും ഗാന്ധിനഗർ സെക്കന്റ് സ്റ്റട്രീറ്റ് " എന്ന സിനിമയിലൂടെയാണ് അഗസ്റ്റിൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഏകലവ്യൻ, കമ്മീഷണർ, ദേവാസുരം, ആറാംതമ്പുരാൻ, കാഴ്ച്ച, കഥപറയുമ്പോൾ തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളും, കോമഡിവേഷങ്ങളുമായിരുന്നു. മിഴിരണ്ടിലും എന്ന സിനിമയുടെ നിർമ്മാതാവുകൂടിയായിരുന്നു അഗസ്റ്റിൻ.
2009 ൽ അസുഖത്തെ തുടർന്നു കുറച്ചുകാലം അഭിനയരംഗത്തു നിന്നും വിട്ടു നിന്ന അദ്ദേഹം വീണ്ടും സിനിമയിൽ സജീവമായി വരുന്നതിനിടെയാണ് 2013 നവമ്പർ 14 -ന് മരണത്തിനു കീഴടങ്ങുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടി ആയിരുന്നു അഗസ്റ്റിൻ അവസാനമായി അഭിനയിച്ച സിനിമ.
ഹൻസമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. ചലച്ചിത്ര താരം ആൻ അഗസ്റ്റിൻ, ജീത്തു എന്നിവർ മക്കളാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| തോമാശ്ലീഹ | പി എ തോമസ് | 1975 | |
| അനുഭവം | ഐ വി ശശി | 1976 | |
| കലോപാസന | ആഹ്വാൻ സെബാസ്റ്റ്യൻ | 1981 | |
| ചിരിയോ ചിരി | ബാർബർ | ബാലചന്ദ്ര മേനോൻ | 1982 |
| ആവനാഴി | ഉമ്മർ | ഐ വി ശശി | 1986 |
| അടിവേരുകൾ | മാനേജർ | എസ് അനിൽ | 1986 |
| ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | സേതുവിന്റെ സുഹൃത്ത് | സത്യൻ അന്തിക്കാട് | 1986 |
| ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | സേതുവിന്റെ സുഹൃത്ത് | സത്യൻ അന്തിക്കാട് | 1986 |
| നാൽക്കവല | ഐ വി ശശി | 1987 | |
| അടിമകൾ ഉടമകൾ | അബൂട്ടി | ഐ വി ശശി | 1987 |
| ശ്രീധരന്റെ ഒന്നാം തിരുമുറിവ് | സത്യൻ അന്തിക്കാട് | 1987 | |
| ജന്മാന്തരം | തമ്പി കണ്ണന്താനം | 1988 | |
| 1921 | കുഞ്ഞിത്തങ്ങൾ | ഐ വി ശശി | 1988 |
| വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 | |
| മുദ്ര | സിബി മലയിൽ | 1989 | |
| അർഹത | ശേഖുവിന്റെ ഗുണ്ട | ഐ വി ശശി | 1990 |
| ഏയ് ഓട്ടോ | വേണു നാഗവള്ളി | 1990 | |
| ഇൻസ്പെക്ടർ ബൽറാം | ഉമ്മർ | ഐ വി ശശി | 1991 |
| ഉള്ളടക്കം | കമൽ | 1991 | |
| നീലഗിരി | രാജപ്പൻ | ഐ വി ശശി | 1991 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| മിഴി രണ്ടിലും | രഞ്ജിത്ത് ബാലകൃഷ്ണൻ | 2003 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| വെക്കേഷൻ | കെ കെ ഹരിദാസ് | 2005 |