ഐശ്വര്യ

Aiswarya

തെന്നിന്ത്യൻ ചലച്ചിത്രതാരം.1971 ജൂൺ 17-ന് ചെന്നൈയിൽ ജനിച്ചു. ശാന്താ മീന ഭാസ്കർ എന്നായിരുന്നു പേര്. പ്രശസ്ത അഭിനേത്രി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. ഒളിയമ്പുകൾ എന്ന മമ്മൂട്ടി - ഹരിഹരൻ ചിത്രത്തിലൂടെ 1989-ലാണ് ഐശ്വര്യ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് തമിഴ്,തെലുങ്ക്,മലയാളം,കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മലയാളത്തിൽ പ്രദർശനവിജയം നേടിയ ബട്ടർഫ്ലൈസ്, ജാക്പോട്ട്, നരസിംഹം, സത്യമേവജയതേ എന്നീ സിനിമകളിൽ നായികയായി ഐശ്വര്യ പ്രേക്ഷക പ്രീതിനേടി.

തൻവീർ എന്നയാളെ വിവാഹം ചെയ്തതിനുശേഷം 1994-മുതൽ ഐശ്വര്യ സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിന്നു. എന്നാൽ ആ വിവാഹ ബന്ധം അധികകാലം നീണ്ടുനിന്നില്ല, ഒരു പെൺകുഞ്ഞു ജനിച്ചതിനു ശേഷം ഭർത്താവിൽ നിന്നും ഐശ്വര്യ വിവാഹമോചനം നേടി. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം പാർഥിപന്റെ ഹൗസ്ഫുൾ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തിലേയ്ക്ക് ഐശ്വര്യ തിരിച്ചുവന്നു. അതിനുശേഷമാണ് മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ നരസിംഹത്തിൽ നായികയാകുന്നത്. നൂറിലധികം സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷാ ചാനലുകളിലായി ഇരുപതിലധികം സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

ഒരു മകളാണ് ഐശ്വര്യയ്ക്കുള്ളത്. പേര് അനൈന.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒളിയമ്പുകൾ കുഞ്ഞുമോൾ ടി ഹരിഹരൻ 1990
ജാക്ക്പോട്ട് സിന്ധു ജോമോൻ 1993
ബട്ടർ‌ഫ്ലൈസ് അഞ്ജു നമ്പ്യാർ,മഞ്ജു നമ്പ്യാർ രാജീവ് അഞ്ചൽ 1993
തെന്നാലിരാമൻ അഖിലേഷ് 1999
നരസിംഹം അനുരാധ ഷാജി കൈലാസ് 2000
സത്യമേവ ജയതേ നാൻസി മുല്ലേക്കാടൻ വിജി തമ്പി 2000
ഷാർജ ടു ഷാർജ കല്യാണി വേണുഗോപൻ രാമാട്ട് 2001
പ്രജ മായ മേരി കുര്യൻ ജോഷി 2001
ദി ഫയർ ശങ്കർ കൃഷ്ണൻ 2003
ദി കിംഗ് മേക്കർ ലീഡർ വാസന്തി നമ്പ്യാർ ദീപൻ 2003
അഗ്നിനക്ഷത്രം അശ്വതി വാര്യർ കരീം 2004
തന്ത്ര വേദവതി കെ ജെ ബോസ് 2006
നോട്ട്ബുക്ക് റോഷൻ ആൻഡ്ര്യൂസ് 2006
ഇൻസ്പെക്ടർ ഗരുഡ് മായ ഗോപിനാഥ് ജോണി ആന്റണി 2007
മദിരാശി രാഗിണി ഷാജി കൈലാസ് 2012
ഫോർ സെയിൽ അച്ചാമ്മ സതീഷ്‌ അനന്തപുരി 2013
നത്തോലി ഒരു ചെറിയ മീനല്ല ലക്ഷ്മി വി കെ പ്രകാശ് 2013
മാഡ് ഡാഡ് രേവതി എസ് വർമ്മ 2013