വിനോദ് ഷൊർണ്ണൂർ
പ്രൊഡക്ഷൻ കണ്ട്രോളർ , പ്രൊഡക്ഷൻ മാനേജർ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നീ മേഖലകളിൽ സിനിമയിൽ പ്രവർത്തിക്കുന്ന വിനോദ് പാലക്കാട് ഷൊർണ്ണൂർ സ്വദേശിയാണ്. 2003 -ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജരായിട്ടായിരുന്നു തുടക്കം. അതിനുശേഷം 2004 -ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന സിനിമയിലും പ്രൊഡക്ഷൻ മാനേജരായി. 2006 -ൽ ലാൽജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി. തുടർന്ന് പതിഞ്ചിലധികം സിനിമകളുടെ നിർമ്മാണ നിർവഹണത്തിൽ വിനോദ് പങ്കാളിയായി.
പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ, ലൈൻ പ്രൊഡ്യൂസർ എന്നീ നിലകളിലും നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2015 -ൽ ഒരു വടക്കൻ സെൽഫി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് വിനോദ് സിനിമാനിർമ്മാതാവായി. തുടർന്ന് പൂക്കാലം ഉൾപ്പെടെ മൂന്ന് സിനിമകൾ കൂടി അദ്ദേഹം നിർമ്മിച്ചു. ആനന്ദം എന്ന സിനിമയുൾപ്പെടെ മൂന്ന് സിനിമകളുടെ നിർമ്മാണത്തിൽ പങ്കാളിയായിട്ടുമുണ്ട്.
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ഒരു വടക്കൻ സെൽഫി | ജി പ്രജിത് | 2015 |
| റിച്ചി - ഡബ്ബിംഗ് | ഗൗതം രാമചന്ദ്രൻ | 2017 |
| വിശുദ്ധ മെജോ | കിരൺ ആന്റണി | 2022 |
| പൂക്കാലം | ഗണേശ് രാജ് | 2023 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| 1983 | എബ്രിഡ് ഷൈൻ | 2014 |
| വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
| ഹോംലി മീൽസ് | അനൂപ് കണ്ണൻ | 2014 |
| ഏഴ് സുന്ദര രാത്രികൾ | ലാൽ ജോസ് | 2013 |
| റെഡ് വൈൻ | സലാം ബാപ്പു പാലപ്പെട്ടി | 2013 |
| ഇമ്മാനുവൽ | ലാൽ ജോസ് | 2013 |
| തിര | വിനീത് ശ്രീനിവാസൻ | 2013 |
| സ്പാനിഷ് മസാല | ലാൽ ജോസ് | 2012 |
| അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 |
| അർജ്ജുനൻ സാക്ഷി | രഞ്ജിത്ത് ശങ്കർ | 2011 |
| മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
| പാസഞ്ചർ | രഞ്ജിത്ത് ശങ്കർ | 2009 |
| മുല്ല | ലാൽ ജോസ് | 2008 |
| അച്ഛനുറങ്ങാത്ത വീട് | ലാൽ ജോസ് | 2006 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും | ലാൽ ജോസ് | 2013 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| നീ-ന | ലാൽ ജോസ് | 2015 |
| അച്ചുവിന്റെ അമ്മ | സത്യൻ അന്തിക്കാട് | 2005 |
| ചാന്ത്പൊട്ട് | ലാൽ ജോസ് | 2005 |
| രസികൻ | ലാൽ ജോസ് | 2004 |
| മനസ്സിനക്കരെ | സത്യൻ അന്തിക്കാട് | 2003 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |
സഹനിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| പാപ്പച്ചൻ ഒളിവിലാണ് | സിന്റോ സണ്ണി | 2023 |
| നാല്പത്തിയൊന്ന് | ലാൽ ജോസ് | 2019 |
| ആനന്ദം | ഗണേശ് രാജ് | 2016 |