വരുണ ഷെട്ടി

Varuna Shetty

ദുബായിലാണ് വരുണ ഷെട്ടി ജനിച്ചത്. മണിപ്പാൽ യൂണിവേഴ്സിറ്റി ദുബായിൽ നിന്നും എം ബി എ കഴിഞ്ഞതിനുശേഷമാണ് വരുണ സിനിമയിലേയ്ക്ക് വരുന്നത്. മികച്ച നർത്തകിയായ വരുണ ഷെട്ടി ധാരാളം നൃത്ത പരിപാടികൾ അവതരിപ്പിച്ചിരുന്നു. വരുണയുടെ നടന വൈഭവം കന്നഡ സിനിമാലോകത്തെ ആകർഷിച്ചു. തുടർന്ന് 2014 -ൽ പ്രശസ്ത തുളൂ സിനിമാസംവിധായകൻ രഞ്ജിത്ത് ബാജ്പെയിയുടെ തുളൂ സിനിമയായ ‘Nirel’.-ൽ വരുണ ഷെട്ടി നായികയായി. അടുത്തവർഷം രസം എന്ന സിനിമയിലൂടെ വരുണ മലയാളത്തിലെത്തി. തുടർന്ന് സാൻഡ്‌ സിറ്റി എന്ന മലയാള സിനിമയിലും അഭിനയിച്ചു. "മണൽ നഹരം" എന്ന തമിഴ് ചിത്രത്തിലും വരുണ ഷെട്ടി അഭിനയീച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രസം ജാനകി രാജീവ് നാഥ് 2015
സാൻഡ്‌ സിറ്റി ശങ്കർ 2015
Submitted 11 years 6 months ago by Neeli.