റ്റ്വിങ്കിൾ ജോബി

Twinkle Joby

ജോബിയുടേയും ആൻസി ജോബിയുടേയും മകളായി ഇടുക്കി ജില്ലയിലെ വെള്ളാരംകുന്നിൽ ജനിച്ചു. വെള്ളാരംകുന്ന് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു ട്വിങ്കിളിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നും ബിരുദം നേടി. ഒരു കൃസ്ത്യൻ ഭക്തിഗാന വീഡിയോ സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തുകൊണ്ടാണ് റ്റ്വിങ്കിൾ കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു..

ഒരു സുഹൃത്ത് വഴി സംവിധായകൻ വിപിൻ ആറ്റ്ലിയെ പരിചയപ്പെടുന്നതോടെയാണ് റ്റ്വിങ്കിൾ ജോബി സിനിമയിലേയ്ക്ക് ചുവട് വെയ്ക്കുന്നത്. വിപിൻ ആറ്റ്ലി സംവിധാനം ചെയ്ത ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് സിനിമാഭിനയ രംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് പത്താം വളവ്, പത്തൊൻപതാം നൂറ്റാണ്ട്, പൊമ്പളൈ ഒരുമൈ, എ പ്രഗനന്റ് വിഡോ... എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. പൊമ്പളൈ ഒരുമൈ, ഷീല എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായും റ്റ്വിങ്കിൾ പ്രവർത്തിച്ചിരുന്നു. Teddy എന്ന തമിഴ് ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ അതിലെ ഒരു കഥാപാത്രത്തിന് ശബ്ദം പകർന്നുകൊണ്ട് ഡബ്ബിംഗ് രംഗത്തും റ്റ്വിങ്കിൾ തന്റെ കഴിവ് തെളിയിച്ചു. എ പ്രഗനന്റ് വിഡോ എന്ന സിനിമയിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് സ്പെഷൽ ജൂറി അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടിയ റ്റ്വിങ്കിൾ പൊമ്പളൈ ഒരുമൈ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നെഗറ്റിവ് കാരക്ടറിനുള്ള പുവച്ചൽ ഖാദർ ഫിലിം അവാർഡും കരസ്ഥമാക്കി.

വിലാസം - Twinkle Joby
Ayppanparampil house
Vellaramkunnu po, kumily
Idukki,Kerala, pin-685535

Twinkle Joby - Facebook, Instagram

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എ പ്രഗനന്റ് വിഡോ ഉണ്ണി കെ ആർ
പത്തൊൻപതാം നൂറ്റാണ്ട് വിനയൻ 2022
വരാൽ കണ്ണൻ താമരക്കുളം 2022
പൊമ്പളൈ ഒരുമൈ വിപിൻ ആറ്റ്‌ലി 2022
പത്താം വളവ് എം പത്മകുമാർ 2022
ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ വിപിൻ ആറ്റ്‌ലി 2022
ഹൗഡിനി - ദി കിംഗ് ഓഫ് മാജിക് പ്രജേഷ് സെൻ 2023
ലൈവ് വി കെ പ്രകാശ് 2023
മറുവശം അനു റാം 2025

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഷീല ബാലു നാരായണൻ 2023
പൊമ്പളൈ ഒരുമൈ വിപിൻ ആറ്റ്‌ലി 2022