ടി ആർ ശേഖർ

T R Sekhar

മലയാളചലച്ചിത്ര ചിത്രസംയോജകൻ എന്ന നിലയിൽ പ്രശസ്തനായ ടി ആർ ശേഖർ 1937 ൽ തൃശ്ശിനാപ്പള്ളിയിലാണ് ജനിച്ചത്.

1969 ൽ നദി എന്ന ചിത്രത്തിൽ ജി. വെങ്കിട്ടരാമന്റെ അസോസിയേറ്റ് എഡിറ്റർ ആയി രംഗത്തെത്തിയ ഇദ്ദേഹം 1971 ൽ ലോറാ നീ എവിടെ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്ററായ ഇദ്ദേഹം 2011 ൽ മൈ ഡിയർ കുട്ടിച്ചാത്തൻ വരെ ചലച്ചിത്ര എഡിറ്റിംഗ് മേഘലയിൽ സജീവമായിരുന്നു.

ആദ്യ 70 എം എം ചിത്രമായ പടയോട്ടം, ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ, ഫാസിൽ, സിദ്ദീഖ് ലാൽ തുടങ്ങിയവരുടെ മിക്ക ചിത്രങ്ങളിലും എഡിറ്റിങ് നിർവ്വഹിച്ച ഇദ്ദേഹം 60 ഓളം ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്.

ഇദ്ദേഹം 2018 മാർച്ച് 21 ആം തിയതി തന്റെ 81 ആം വയസ്സിൽ അന്തരിച്ചു.

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
മൈ ഡിയർ കുട്ടിച്ചാത്തൻ 3D ജിജോ പുന്നൂസ് 2011
വിസ്മയത്തുമ്പത്ത് ഫാസിൽ 2004
ക്രോണിക്ക് ബാച്ചിലർ സിദ്ദിഖ് 2003
കൈ എത്തും ദൂരത്ത് ഫാസിൽ 2002
ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഫാസിൽ 2000
ചന്ദാമാമ മുരളീകൃഷ്ണൻ ടി 1999
ഫ്രണ്ട്സ് സിദ്ദിഖ് 1999
ഹരികൃഷ്ണൻസ് ഫാസിൽ 1998
സുന്ദരകില്ലാഡി മുരളീകൃഷ്ണൻ ടി 1998
അനിയത്തിപ്രാവ് ഫാസിൽ 1997
മൈ ഡിയർ കുട്ടിച്ചാത്തൻ ജിജോ പുന്നൂസ് 1997
ഹിറ്റ്ലർ സിദ്ദിഖ് 1996
മാനത്തെ വെള്ളിത്തേര് ഫാസിൽ 1994
കാബൂളിവാല സിദ്ദിഖ്, ലാൽ 1994
Manichithrathaazhu ഫാസിൽ 1993
മണിച്ചിത്രത്താഴ് ഫാസിൽ 1993
വിയറ്റ്നാം കോളനി സിദ്ദിഖ്, ലാൽ 1992
പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിൽ 1992
മക്കൾ മാഹാത്മ്യം പോൾസൺ 1992
എന്റെ സൂര്യപുത്രിയ്ക്ക് ഫാസിൽ 1991