സുനിൽ നടുവത്ത്

Sunil Naduvath

രാഘവന്റെയും രാധാമണിയുടേയും മകനായി മലപ്പുറം ജില്ലയിലെ വണ്ടൂർ നടുവത്ത് ജനിച്ചു. നടുവത്ത് ചങ്ങാംകുളം സ്കൂൾ, VMC സ്കൂൾ വണ്ടൂർ എന്നിവിടങ്ങലിലായിരുന്നു സുനിലിന്റെ പ്രാഥമിക വിദ്യാഭ്യാസം.

കൈക്കുടന്ന നിലാവ് എന്ന സിനിമയിൽ ഊട്ടി ബാബു എന്ന കോസ്റ്റ്റ്യും ഡിസൈനറുടെ കൂടെയായിരുന്നു സുനിൽ നടുവത്ത് സിനിമയിൽ തുടക്കമിട്ടത്. അതിനുശേഷം മനോജ് ആലപ്പുഴയുടെ അസിസ്റ്റന്റായി ധാരാളം സിനിമകളിൽ പ്രവർത്തിച്ചു. മലയാള സിനിമയിലെ പ്രമുഖ വസ്ത്രാലങ്കാര വിദഗ്ദ്ധരായ ഇന്ദ്രൻസ്, അസീസ് പാലക്കാട്, സ്റ്റഫി സേവ്യർ, വേലായുധൻ കീഴില്ലം, സമീറ സനീഷ് etc എന്നിവരുടെയെല്ലാം കൂടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. അന്നൊരിക്കൽ എന്ന സിനിമയിലൂടെ സ്വതന്ത്ര കോസ്റ്റൂമറായി. കാൽച്ചിലമ്പ് എന്ന ചിത്രത്തിലെ സുനിൽ നടുവത്തിന്റെ വസ്ത്രാലങ്കാരം സ്റ്റേറ്റ് അവാർഡിന്റെ അവസാന റൗണ്ട് വരെ എത്തിയിരുന്നു. ലോകപ്രശസ്ത മജീഷ്യൻ ആർ കെ മലയത്തിന്റെ Programme costume designer ആയി സുനിൽ പ്രവർത്തിച്ചിട്ടുണ്ട്.

സുനിൽ നടുവത്തിന്റെ ഭാര്യ: രമാദേവി. മക്കൾ: സുദേവ് സുനിൽ, ആദിലക്ഷ്മി സുനിൽ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അയാൾ കഥയെഴുതുകയാണ് കമൽ 1998
നരിമാൻ കെ മധു 2001

വസ്ത്രാലങ്കാരം

വസ്ത്രാലങ്കാരം

തലക്കെട്ട് സംവിധാനം വര്‍ഷം
അടുത്ത ചോദ്യം എ കെ എസ് നമ്പ്യാർ 2019
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ടിനു പാപ്പച്ചൻ 2018
ഡോക്ടർ ഇന്നസെന്റാണ് അജ്മൽ 2012
കൂട്ടുകാർ പ്രസാദ് വാളച്ചേരിൽ 2010
കാൽച്ചിലമ്പ് എം ടി അന്നൂർ 2008
ഹാർട്ട് ബീറ്റ്സ് വിനു ആനന്ദ് 2007
നന്മ ശരത് ചന്ദ്രൻ വയനാട് 2007
ഒരുവൻ വിനു ആനന്ദ് 2006
അന്നൊരിക്കൽ ശരത് ചന്ദ്രൻ വയനാട് 2005

Costume Assistant

Costume Assistant

തലക്കെട്ട് സംവിധാനം വര്‍ഷം
ബേബി സാം ജീവൻ ബോസ് 2022
ക്വീൻ ഡിജോ ജോസ് ആന്റണി 2018
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ടിനു പാപ്പച്ചൻ 2018
അസുരവിത്ത് എ കെ സാജന്‍ 2012
കൂട്ടുകാർ പ്രസാദ് വാളച്ചേരിൽ 2010
ബോഡി ഗാർഡ് സിദ്ദിഖ് 2010
ബനാറസ് നേമം പുഷ്പരാജ് 2009
ചിന്താമണി കൊലക്കേസ് ഷാജി കൈലാസ് 2006
മിഴി രണ്ടിലും രഞ്ജിത്ത് ബാലകൃഷ്ണൻ 2003
പട്ടാളം ലാൽ ജോസ് 2003
മനസ്സിനക്കരെ സത്യൻ അന്തിക്കാട് 2003
മീശമാധവൻ ലാൽ ജോസ് 2002
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ വിനയൻ 2002
നരിമാൻ കെ മധു 2001
നരസിംഹം ഷാജി കൈലാസ് 2000
ദാദാ സാഹിബ് വിനയൻ 2000
നിറം കമൽ 1999
അയാൾ കഥയെഴുതുകയാണ് കമൽ 1998
കൈക്കുടന്ന നിലാവ് കമൽ 1998
കണ്ണൂർ ഹരിദാസ് 1997
Submitted 13 years 2 days ago by Achinthya.