സുകുമാരൻ

Sukumaran
Date of Birth:
Thursday, 10 June, 1948
Date of Death:
തിങ്കൾ, 16 June, 1997

നടൻ-നിർമ്മാതാവ്. മലപ്പുറം ഇടപ്പാൾ പൊന്നംകുഴി വീട്ടിൽ പരമേശ്വരൻ നായരുടെയും സുഭദ്രാമ്മയുടെയും അഞ്ച് മക്കളിലൊരാളായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയ ശേഷം നാഗർകോവിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ ലക്ചററായി ജോലി നോക്കുമ്പോഴാണ് എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യത്തിൽ അഭിനയിക്കാൻ അവസരമൊരുങ്ങുന്നത്. ദേശീയ തലത്തിൽപ്പോലും നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ആദ്യ ചിത്രത്തിനു ശേഷം ഏറെക്കാലം മറ്റ് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല.നാലു വർഷത്തിനു ശേഷം 1977ൽ സുരാസു കഥയും തിരക്കഥയുമെഴുതി ബേബി സംവിധാനം ചെയ്ത "ശംഖുപുഷ്പ"ത്തിലൂടെയായിരുന്നു മലയാള സിനിമയിൽ സുകുമാരൻ ഒരു സജീവസാന്നിധ്യമായി മാറിയത്.ഡയലോഗ് പ്രസന്റേഷനിൽ തന്റേതായ ശൈലിയിൽ സുകുമാരൻ പ്രശസ്തനായിരുന്നു. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട "ഇരകൾ" എന്ന ചിത്രം നിർമ്മിച്ചത് സുകുമാരൻ ആയിരുന്നു.

സിനിമയിൽ ആദ്യമായി സുകുമാരനെ രംഗത്തെത്തിച്ച എംടിയുടെ തന്നെ ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് 1978ൽ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടനെന്ന അവാർഡും കരസ്ഥമാക്കിയിരുന്നു..കൂട്ടുകാരിയും നടിയുമായിരുന്ന മല്ലികാ സുകുമാരനെ വിവാഹം കഴിച്ചു. 1997 ജൂൺ പതിനാറിനായിരുന്നു മരണം. മക്കൾ ഇന്ദ്രജിത്തും പൃഥ്വീരാജും മലയാള സിനിമയിലെ നായകന്മാർ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിർമ്മാല്യം വെളിച്ചപ്പാടിന്റെ മകൻ അപ്പു എം ടി വാസുദേവൻ നായർ 1973
നീലക്കണ്ണുകൾ മധു 1974
ബോയ്ഫ്രണ്ട് പി വേണു 1975
ഉത്സവം നാണു ഐ വി ശശി 1975
ഉത്തരായനം ജി അരവിന്ദൻ 1975
ചുമടുതാങ്ങി രഘു പി ഭാസ്ക്കരൻ 1975
ഓമനക്കുഞ്ഞ് എ ബി രാജ് 1975
ഉല്ലാസയാത്ര എ ബി രാജ് 1975
പ്രിയേ നിനക്കു വേണ്ടി മല്ലികാർജ്ജുന റാവു 1975
ലക്ഷ്മി വിജയം കെ പി കുമാരൻ 1976
അംഗീകാരം രവി ഐ വി ശശി 1977
യത്തീം എം കൃഷ്ണൻ നായർ 1977
ഇന്നലെ ഇന്ന് സുനിൽ ഐ വി ശശി 1977
ശംഖുപുഷ്പം ബേബി 1977
ശാന്ത ഒരു ദേവത എം കൃഷ്ണൻ നായർ 1977
ഭാര്യാ വിജയം എ ബി രാജ് 1977
സൂര്യകാന്തി ബേബി 1977
ഓർമ്മകൾ മരിക്കുമോ കെ എസ് സേതുമാധവൻ 1977
കല്പവൃക്ഷം ജെ ശശികുമാർ 1978
സൂത്രക്കാരി അലക്സ് 1978

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഇരകൾ കെ ജി ജോർജ്ജ് 1985
പടയണി ടി എസ് മോഹൻ 1986

അതിഥി താരം

Submitted 15 years 8 months ago by Kalyanikutty.