സുധി കോപ
കൊച്ചി പള്ളുരുത്തി സ്വദേശി. കൊച്ചിയിലെ ക്രിയേറ്റീവ് എന്ന അമച്വർ തീയറ്റർ ഗ്രൂപ്പിലാണ് സുധി അഭിനയം തുടങ്ങുന്നത്. കൊച്ചി പള്ളുരുത്തി എന്ന സ്ഥലങ്ങളുടെ പേരു കൂടെച്ചേർത്താണ് സുധി കോപ എന്ന് പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. സിനിമാ ഒഡീഷനുകളിൽ പങ്കെടുത്ത പരിചയവും പരിശീലനവുമാണ് സുധിക്ക് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. സാഗർ ഏലിയാസ് ജാക്കി, മമ്മി & മീ എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമാ രംഗത്ത് തുടക്കമിടുന്നത്. സിനിമാ കമ്പനിയുടെ ഒഡീഷനെത്തിയ സുധിയെ നിർമ്മാതാവ് ഫരീദ് ഖാൻ ശ്രദ്ധിച്ചതാണ് തുടർന്ന് ആമേനിലും സുധിക്ക് ശ്രദ്ധേയമായൊരു വേഷത്തിന് കാരണമായത്. ആമേനിലെ വേഷം ശ്രദ്ധേയമായതിനേത്തുടർന്ന് അനിൽ രാധാകൃഷ്ണമേനോന്റെ നോർത്ത് 24 കാതം, സപ്തമശ്രീ തസ്ക്കരാ എന്നീ ചിത്രങ്ങളിലും നല്ല വേഷങ്ങൾ കിട്ടി.
നാടകത്തിലും ബാലൈകളിലുമൊക്കെ അഭിനയിച്ചിരുന്ന അച്ഛൻ ശിവശങ്കരപ്പിള്ള സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ശാന്തകുമാരി. സുധിയുടെ ഭാര്യ വിനിത, മകൻ യയാതി.
അവലംബം : മാധ്യമം വാർത്ത
[フレーム]
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ലസാഗു ഉസാഘ | |||
| സാഗർ ഏലിയാസ് ജാക്കി | അറ്റാക്കർ | അമൽ നീരദ് | 2009 |
| റോബിൻഹുഡ് | ബൈക്ക് യാത്രികൻ | ജോഷി | 2009 |
| മമ്മി & മി | കോളേജ് വിദ്യാർത്ഥി | ജീത്തു ജോസഫ് | 2010 |
| സീനിയേഴ്സ് | കോളേജ് വിദ്യാർത്ഥി | വൈശാഖ് | 2011 |
| അസുരവിത്ത് | എ കെ സാജന്‍ | 2012 | |
| സിനിമാ കമ്പനി | മമാസ് | 2012 | |
| ആമേൻ | സെബാസ്റ്റ്യൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
| നോർത്ത് 24 കാതം | അനിൽ രാധാകൃഷ്ണമേനോൻ | 2013 | |
| ഒരു ഇന്ത്യൻ പ്രണയകഥ | ജേർണലിസ്റ്റ് | സത്യൻ അന്തിക്കാട് | 2013 |
| മംഗ്ളീഷ് | സഹദേവൻ | സലാം ബാപ്പു പാലപ്പെട്ടി | 2014 |
| സപ്തമ.ശ്രീ.തസ്ക്കരാഃ | ഗീവർഗീസ് | അനിൽ രാധാകൃഷ്ണമേനോൻ | 2014 |
| മണി രത്നം | സന്തോഷ് നായർ | 2014 | |
| ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി | കാക്കപ്പൂയി | അനിൽ രാധാകൃഷ്ണമേനോൻ | 2015 |
| യൂ ടൂ ബ്രൂട്ടസ് | ഉണ്ണി | രൂപേഷ് പീതാംബരൻ | 2015 |
| ലൗ ×ばつ7 | ജോഷി | ശ്രീബാലാ കെ മേനോൻ | 2015 |
| KL10 പത്ത് | കവി | മു.രി | 2015 |
| ആട് | കഞ്ചാവ് സോമൻ | മിഥുൻ മാനുവൽ തോമസ് | 2015 |
| ഇടി | കൈമൾ | സാജിദ് യഹിയ | 2016 |
| ഒരു മുറൈ വന്ത് പാർത്തായാ | കൊച്ചൂട്ടൻ | സാജൻ കെ മാത്യു | 2016 |