സുധി
Sudhi (actor)
Date of Birth:
തിങ്കൾ, 1 May, 1978
സുധി നായർ, സുധി കോഴിക്കോട്
1978 മെയ് 1 ന് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ ജനിച്ചു.ഗണിത ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. 2007 ൽ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഷട്ടർ, അങ്കിൾ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്നിവയുൾപ്പെടെ 27 മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ ഫ്ലവേഴ്സ് ടിവിയിൽ സം പ്രേക്ഷണം ചെയ്ത നന്ദനം എന്ന സീരിയലിലും അഭിനയിച്ചു.
സുധിക്ക് ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2009 | |
| ഷട്ടർ | ജോയ് മാത്യു | 2013 | |
| ഐൻ | സിദ്ധാർത്ഥ ശിവ | 2015 | |
| ഓട്ടർഷ | രമേശൻ | സുജിത്ത് വാസുദേവ് | 2018 |
| അങ്കിൾ | ഗിരീഷ് ദാമോദർ | 2018 | |
| ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള | സുരാജിന്റെ സുഹൃത്ത് | ജിയോ ബേബി | 2021 |
| ഫ്രീഡം ഫൈറ്റ് | അശ്വതിയിടെ ഭർത്താവ് - അസംഘടിതർ | കുഞ്ഞില മസിലാമണി, ജിയോ ബേബി, അഖിൽ അനിൽകുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് | 2022 |
| ശ്രീധന്യ കാറ്ററിംഗ് സർവീസ് | രാമൻ | ജിയോ ബേബി | 2022 |
| കാതൽ - ദി കോർ | തങ്കൻ | ജിയോ ബേബി | 2023 |