സുധീർ

Sudheer
Date of Death:
Friday, 17 September, 2004

മലയാള ചലച്ചിത്ര നടൻ. ജില്ല ജഡ്ജിയായിരുന്ന പടിയത്ത് പി.എ. മൊഹിയുദ്ദീനിന്റെ മകനായി കൊടുങ്ങല്ലൂരിൽ ജനിച്ചു. അബ്ദുൾ റഹിം എന്നായിരുന്നു യഥാർത്ഥ നാമം. 1970-ൽ നിഴലാട്ടം എന്ന സിനിമയിലായിരുന്നു സുധീർ ആദ്യം അഭിനയിച്ചത്. 1972-ൽ ഇറങ്ങിയ ചെമ്പരത്തി എന്ന സിനിമയിലെ സുധീറിന്റെ അഭിനയം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. 1975-ൽ സത്യത്തിന്റെ നിഴലിൽ എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1970-കളിലെ മുൻനിര നടനായിരുന്നു സുധീർ. നായകനായും,വില്ലനായും,സഹനടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. നൂറിലധികം സിനിമകളിൽ സുധീർ അഭിനയിച്ചിട്ടുണ്ട്.

രണ്ട് തമിഴ് സിനിമകളിലും സുധീർ അഭിനയിച്ചിട്ടുണ്ട്. 1978-ൽ രജനീകാന്ത് നായകനായ ഭൈരവി എന്ന ചിത്രത്തിൽ സുധീർ ഉപനായകനായി അഭിനയിച്ചു, സൊന്ന നമ്പാതങ്കേ എന്ന സിനിമയിൽ നായകനായും അദ്ദേഹം അഭിനയിച്ചു.

സഫിയയാണ് സുധീറിന്റെ ഭാര്യ. ഒരു മകനാണ് അവർക്കുള്ളത്. ഖദീജ എന്ന നടിയെക്കൂടി സുധീർ വിവാഹം ചെയ്തിരുന്നെങ്കിലും ആ ബന്ധം താമസിയാതെ വേർപിരിഞ്ഞു. 2004 സെപ്റ്റംബർ 17-ന് അദ്ദേഹം അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ 1970
നിഴലാട്ടം ഹരിദാസ് എ വിൻസന്റ് 1970
ഡിറ്റക്ടീവ് 909 കേരളത്തിൽ പി വേണു 1970
അനാഥ ശില്പങ്ങൾ എം കെ രാമു 1971
എറണാകുളം ജംഗ്‌ഷൻ പി വിജയന്‍ 1971
ചെമ്പരത്തി രാജപ്പൻ പി എൻ മേനോൻ 1972
തീർത്ഥയാത്ര എ വിൻസന്റ് 1972
പോലീസ് അറിയരുത് ജോണി എം എസ് ശെന്തിൽകുമാർ 1973
കലിയുഗം ശങ്കുണ്ണി കെ എസ് സേതുമാധവൻ 1973
റാഗിംഗ് എൻ എൻ പിഷാരടി 1973
മനസ്സ് ഹമീദ് കാക്കശ്ശേരി 1973
രാക്കുയിൽ ജയകുമാർ പി വിജയന്‍ 1973
അച്ചാണി ബാബു എ വിൻസന്റ് 1973
മാസപ്പടി മാതുപിള്ള വിനോദ് എ എൻ തമ്പി 1973
സ്വപ്നം ബാബു നന്തൻ‌കോട് 1973
ചായം പി എൻ മേനോൻ 1973
പെരിയാർ പിറ്റർ പി ജെ ആന്റണി 1973
ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ 1973
ചെണ്ട എ വിൻസന്റ് 1973
പട്ടാഭിഷേകം മല്ലികാർജ്ജുന റാവു 1974

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കോളേജ് ഗേൾ ടി ഹരിഹരൻ 1974