സ്റ്റീഫൻ ദേവസ്സി

Stephan Devassy
Date of Birth:
തിങ്കൾ, 23 February, 1981
സംഗീതം നല്കിയ ഗാനങ്ങൾ: 21

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി കെ ദേവസ്സിയുടെയും സൂസി ദേവസ്സിയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തുശ്ശൂർ ചേതന മ്യൂസിക് അക്കാഡമിയിൽ പിയാനോ കോഴ്സിന് ചേർന്നു. ഇവിടെ നിന്നും ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സിൽ പിയാനോ 8 - ആം ഗ്രേഡ് ഉയർന്ന മാർക്കോടെ വിജയിച്ചു. ഈ സ്കോർ ഏഷ്യയിലെ തന്നെ റെക്കോർഡ് ആണ്.

18 ‌വയസ്സിൽ ഗായകൻ ഹരിഹരന്റെ ട്രൂപ്പിൽ അംഗമായി. തുടർന്ന് എൽ. സുബ്രഹ്മണ്യം, ശിവമണി, സാക്കിർ ഹുസൈൻ, അംജദ് അലിഖാൻ, എ.ആർ. റഹ്മാൻ, യു ശ്രീനിവാസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. 19 -ആം വയസ്സിൽ ഗായകൻ ഫ്രാങ്കോ ഗിറ്റാറിസ്റ്റ് സംഗീത് എന്നിവരുമൊത്ത് സെവൻ എന്ന മ്യൂസിക് ബാൻഡിനു രൂപം നൽകി. ഗോസ്പെൽ റോക്ക് ബാൻഡിന്റെ റെക്സിലെ കീബോർഡിസ്റ്റാണ് സ്റ്റീഫൻ ദേവസ്സി. ടൊറൊന്റോയിൽ വച്ച് ലോക യുവ ദിനത്തിനോടനുബന്ധിച്ചു നടന്ന കോൺഫറൻസിൽ ഭാരതത്തെ പ്രതിനിധാനം ചെയ്ത് റെക്സ് ബാൻഡ് നൊപ്പം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മുൻപിൽ സംഗീതം അവതരിപ്പിച്ചു.

നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചർ ആയി പ്രവർത്തിച്ചിട്ടുള്ള സ്റ്റീഫൻ ദേവസി ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന സിനിമയിലാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്. തുടർന്ന് മൂന്ന് ചിത്രങ്ങളിൽ കൂടി അദ്ധേഹം സംഗീത സംവിധാനം നിർവ്വഹിഹിച്ചു. റൊമാൻസാ, സേക്രഡ് ചാന്റ്സ് തുടങ്ങി ചില സംഗീത ആൽബങ്ങളും സ്റ്റീഫൻ തയ്യാറാക്കിയിട്ടുണ്ട്. യമഹ ഇൻസ്ട്രുമെന്റ് കമ്പനി സ്റ്റീഫൻ ദേവസ്സിയെ ഔദ്യോഗിക കീബോർഡിസ്റ്റായി അംഗീകരിച്ചുള്ള പദവി നൽകിയിരുന്നു.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
അമ്പാടിപ്പൂവേ നില്ല് (Male) ഹരിഹരൻ പിള്ള ഹാപ്പിയാണ് രാജീവ് ആലുങ്കൽ ബിജു നാരായണൻ 2003
അമ്പാടിപ്പൂവേ നില്ല് (female) ഹരിഹരൻ പിള്ള ഹാപ്പിയാണ് രാജീവ് ആലുങ്കൽ കെ എസ് ചിത്ര, ജ്യോത്സ്ന രാധാകൃഷ്ണൻ 2003
തള്ള് തള്ള് ഹരിഹരൻ പിള്ള ഹാപ്പിയാണ് രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ, കോറസ് 2003
തിങ്കൾ നിലാവിൽ ഹരിഹരൻ പിള്ള ഹാപ്പിയാണ് രാജീവ് ആലുങ്കൽ പി ജയചന്ദ്രൻ, സുജാത മോഹൻ 2003
പുലരികൾ ചിറകണിയും ഹരിഹരൻ പിള്ള ഹാപ്പിയാണ് രാജീവ് ആലുങ്കൽ കലാഭവൻ ജിമ്മി 2003
മുന്തിരി വാവേ ഹരിഹരൻ പിള്ള ഹാപ്പിയാണ് രാജീവ് ആലുങ്കൽ കെ ജെ യേശുദാസ്, കെ എസ് ചിത്ര, ബിജു നാരായണൻ 2003
മായാമയൂരി ഏതോ കിനാവിൽ ഹരിഹരൻ പിള്ള ഹാപ്പിയാണ് രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ 2003
ഇനിയും നിൻ മൗനമെന്തേ കെ ക്യൂ ഷിജോ മാനുവൽ സൂരജ് സന്തോഷ് 2013
ചെന്തളിരേ ചഞ്ചലിതേ കെ ക്യൂ റഫീക്ക് അഹമ്മദ് ബെന്നി ദയാൽ 2013
ചുണ്ടത്തെ ചെണ്ടുലഞ്ഞ് കെ ക്യൂ റഫീക്ക് അഹമ്മദ് ശങ്കർ മഹാദേവൻ 2013
ഇതുവരെ ഞാന്‍ തിരയുകയായി കെ ക്യൂ റഫീക്ക് അഹമ്മദ് വിജയ് പ്രകാശ് 2013
കന്നിവസന്തം കൊടികയറുന്നേ കെ ക്യൂ റഫീക്ക് അഹമ്മദ് വിജയ് യേശുദാസ് 2013
അഴകോലും മാരിവില്ലേ കെ ക്യൂ റഫീക്ക് അഹമ്മദ് ഹരിചരൺ ശേഷാദ്രി 2013
അഴകെ അഴകേ നീരാളി പി ടി ബിനു മോഹൻലാൽ, ശ്രേയ ഘോഷൽ 2018
അഴകെ അഴകേ (M) നീരാളി പി ടി ബിനു മോഹൻലാൽ 2018
നീരാളി പിടുത്തം നീരാളി റഫീക്ക് അഹമ്മദ് വിജയ് യേശുദാസ് 2018
നീരാളി റീലോഡഡ് നീരാളി പി ടി ബിനു ശ്രീരാജ് സഹജൻ, ടോജൻ 2018
കണ്ണാണേ കണ്ണാളാണേ നീരാളി സന്തോഷ് വർമ്മ എം ജി ശ്രീകുമാർ, സുരാജ് വെഞ്ഞാറമ്മൂട്, ശ്യാം പ്രസാദ് 2018
കദനം നീരാളി സന്തോഷ് വർമ്മ ബാബുരാജ് മേനോൻ 2018
അഴകെ അഴകേ (F) നീരാളി പി ടി ബിനു ശ്രേയ ഘോഷൽ 2018

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
പിയാനിസ്റ്റ്‌ ഹൈദരാലി 2014