ശീതൾ

Sheethal-Actress

ശ്രീകുമാരൻ നായരുടെയും ലളിതാംബികയുടെയും മകളായി പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ജനിച്ചു. NSS GHS പന്തളം, VGHS നേമം എന്നീ സ്ക്കൂളുകളിലായിരുന്നു ശീതളിന്റെ വിദ്യാഭ്യാസം. തിരുവനന്തപുരം നീരമങ്കര NSS കോളേജിലെ പഠനത്തിനു ശേഷം ബാംഗ്ലൂരിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടി. റോസ് ഓഫ് ഷാരോൺ ആർട് ആൻഡ് ക്രാഫ്റ്റ് ,സ്റ്റിച്ചിങ് സെന്റർ ആൻഡ് ഷഹനാസ് ബ്യൂട്ടി ക്ലിനിക് എന്നീ ബിസിനസ് സ്ഥാപനങ്ങൾ നടത്തിയിരുന്നു.

പ്രശസ്ത നടി സുകുമാരിയുടെ ഫസ്റ്റ് കസിനാണ് ശീതളിന്റെ അച്ഛൻ.1986 -ൽ ബാലചന്ദ്ര മേനോന്റെ വിളംബരം എന്ന സിനിമയിലഭിനയിച്ചു കൊണ്ടാണ് ശീതൾ ചലച്ചിത്ര മേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് അനശ്വരം, കൗരവർ,മാലയോഗം, ഗസൽ, നിർണ്ണയം എന്നിവയുൾപ്പെടെ പതിനഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ ശീതൾ ഒരു കുടയും കുഞ്ഞുപെങ്ങളും, ലേഡീസ് ഹോസ്റ്റൽ, വൃത്താന്തം എന്നീ ദൂരദർശൻ സീരിയലുകളുൾപ്പെടയുള്ള സീരിയലുകലിലും അഭിനയിച്ചിരുന്നു. മണ്ണ് എന്ന ഷോർട്ട് ഫിലിമിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പരസ്യചിത്രങ്ങൾക്ക് വേണ്ടി മോഡലിംഗ് രംഗത്തും പ്രവർത്തിച്ചിരുന്നു.

ഖത്തറിൽ അദ്ധ്യാപികയായ ശീതൾ ഭർത്താവ് ബെഞ്ചി വർഗ്ഗീസിനും മകൾ ഷാരോൺ ബെഞ്ചിയ്ക്കുമൊപ്പം കുടുംബജീവിതം നയിക്കുന്നു. ഏകദേശം 16 വർഷക്കാലമായി ഖത്തറിലാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വിളംബരം ബാലചന്ദ്ര മേനോൻ 1987
അതിനുമപ്പുറം തേവലക്കര ചെല്ലപ്പൻ 1987
മറ്റൊരാൾ കെ ജി ജോർജ്ജ് 1988
ജാഗ്രത കെ മധു 1989
മാലയോഗം സിബി മലയിൽ 1990
ചെറിയ ലോകവും വലിയ മനുഷ്യരും ചന്ദ്രശേഖരൻ 1990
സുന്ദരിക്കാക്ക മഹേഷ് സോമൻ 1991
അനശ്വരം ജോമോൻ 1991
ഞാൻ ഗന്ധർവ്വൻ ഭാമയുടെ സഹപാഠി പി പത്മരാജൻ 1991
യമനം ഭരത് ഗോപി 1991
ഉള്ളടക്കം കമൽ 1991
ജോർജ്ജുട്ടി C/O ജോർജ്ജുട്ടി ഹരിദാസ് 1991
ഒരു കൊച്ചു ഭൂമികുലുക്കം ചന്ദ്രശേഖരൻ 1992
കൗരവർ ജോഷി 1992
മാന്യന്മാർ ടി എസ് സുരേഷ് ബാബു 1992
കസ്റ്റംസ് ഡയറി ടി എസ് സുരേഷ് ബാബു 1993
ഗാന്ധാരി സുനിൽ 1993
ഗസൽ കമൽ 1993
വാസരശയ്യ ജി എസ് പണിക്കർ 1993
നിർണ്ണയം സംഗീത് ശിവൻ 1995